Advertisment

ശ്രീനഗറിൽ നിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം തീവ്രവാദികൾ തട്ടിയെടുത്ത് ലഹോറിലേക്കു കടത്തി; യാത്രക്കാരെയും ജീവനക്കാരെയും മോചിപ്പിച്ച ശേഷം വിമാനം കത്തിച്ചു; ഇന്ത്യയിലെ ആദ്യ വിമാന റാഞ്ചലിന് ഇന്ന് 50 വയസ്സ്

New Update

ഡൽഹി : ഇന്ത്യയിലെ ആദ്യ വിമാനറാഞ്ചലിന് ഇന്ന് 50 വയസ്സ്. ശ്രീനഗറിൽ നിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം 1971 ജനുവരി 30ന് രണ്ടു കശ്മീർ തീവ്രവാദികൾ തട്ടിയെടുത്ത് പാക്കിസ്ഥാനിലെ ലഹോറിലേക്കു കടത്തിയതാണ് ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ആദ്യത്തെ കറുത്ത അധ്യായം.

Advertisment

publive-image

28 യാത്രക്കാരും 4 ജീവനക്കാരും ചെറുവിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെയും ജീവനക്കാരെയും മോചിപ്പിച്ചെങ്കിലും വിമാനം തീവ്രവാദികൾ അഗ്നിക്കിരയാക്കി.

കശ്മീർ വിഘടനവാദി ഗ്രൂപ്പായ നാഷനൽ ലിബറേഷൻ ഫ്രണ്ട് പ്രവർത്തകർ ഹാഷിം ഖുറേഷി, അഷറഫ് ഖുറേഷി എന്നിവരാണു വിമാനം റാഞ്ചിയത്. ബന്ധുക്കളായ ഇരുവരും പാക്കിസ്ഥാനിലെ ജയിലിൽ 9 വർഷം കഴിഞ്ഞു. പിന്നീട് മോചിതരായി.

plane crash
Advertisment