Advertisment

പൗരത്വ ഭേദഗതി നിയമ പ്രതിഷേധം ;ഡല്‍ഹി സംഘര്‍ഷത്തില്‍ വെടിയുതിര്‍ക്കുന്ന യുവാവ് ഇതാണ്

New Update

ന്യൂഡല്‍ഹി: തലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തെ അനൂകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷത്തിനിടെ ഒരു വിഭാഗത്തിന് നേരെ വെടിയുതിര്‍ക്കുന്ന യുവാവിന്‍റെ ചിത്രം പുറത്ത്. പൊലീസിനെ നോക്കുകുത്തിയാക്കി ഒരു വിഭാഗം ആളുകള്‍ മറ്റൊരു വിഭാഗത്തിനു നേരെ വെടിയുതിര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

Advertisment

publive-image

ഓടിവരുന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന ഒരാള്‍ കൂടുതല്‍ വേഗത്തില്‍ മുമ്പോട്ടു വരുന്നതും തോക്കെടുത്ത് വെടിവെക്കുന്നതും വീഡിയോയില്‍ കാണുന്നത്.രണ്ടാംദിവസവും ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടതായും മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന് ഗുരുതരമായ പരിക്കേറ്റതായും വിവരമുണ്ട്.

പൊലീസിന് നേരേ വെടി വച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് താജ് മഹല്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്താന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് ഡല്‍ഹിയില്‍ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു.

delhi prathishedam
Advertisment