Advertisment

ഡല്‍ഹിയില്‍ കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനമെന്ന് അരവിന്ദ് കെജ്‌രിവാള്‍

New Update

publive-image

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ചൊവ്വാഴ്ച ഡല്‍ഹിയില്‍ 6,725 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ആകെ കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

" ഡല്‍ഹിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന് ഞാന്‍ പൊതുജനങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. നഗരത്തില്‍ കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനമെന്ന് ഞാനിതിനെ വിളിക്കും. കാരണം സെപ്റ്റംബര്‍ അവസാനത്തിലും ഒക്ടോബര്‍ തുടക്കത്തിലും ദിവസേനയുള്ള കോവിഡ് കേസുകള്‍ 3,000 ത്തില്‍ താഴ്ന്നിരുന്നു." - അരവിന്ദ് കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment