Advertisment

കുടുംബാംഗങ്ങളെ കാണണമെന്ന ഉമര്‍ ഖാലിദിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി; പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: കുടുംബാംഗങ്ങളെ കാണണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയുമായ ഉമര്‍ ഖാലിദ് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. തുടര്‍ന്ന് ഇദ്ദേഹത്തെ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

രണ്ടു ദിവസങ്ങളിലായി അരമണിക്കൂര്‍ നേരത്തേക്ക് കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്നായിരുന്നു ഉമറിന്റെ ആവശ്യം. കുടുംബാംഗങ്ങളെ കാണാന്‍ അനുവദിച്ചാല്‍ അത് ചോദ്യം ചെയ്യലിനെ ബാധിക്കുമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് പറഞ്ഞു. കുടുംബാംഗങ്ങളെ എന്തെങ്കിലും അറിയാക്കാനുണ്ടെങ്കില്‍ അത് അഭിഭാഷകന്‍ മുഖേനെയാകാമെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കാമെന്ന് പോലീസ് വാക്കാല്‍ ഉറപ്പുനല്‍കിയിരുന്നുവെന്നും എന്നാല്‍ പിന്നീട് അനുമതി റദ്ദാക്കുകയായിരുന്നുവെന്നും ഉമറിന് വേണ്ടി ഹാജരായ ത്രിദീപ് പയസ് പറഞ്ഞു. ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 13-നാണ് ഉമര്‍ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment