Advertisment

ഡല്‍ഹിയിലെ കൊവിഡ് വ്യാപനം വര്‍ധിക്കുന്നത് വായുമലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഐഎംഎ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊവിഡ് വ്യാപനം വര്‍ധിക്കുന്നത് വായുമലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഐഎംഎ. ഏതാനും ദിവസങ്ങളായി പ്രതിദിനം ആറായിരത്തിന് മുകളിലാണ് ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വായുമലിനീകരണ തോത് ഏറ്റവും ഉയര്‍ന്ന അതിരാവിലെ മുതിര്‍ന്ന പൗരന്മാരും കുട്ടികളും പുറത്തിറങ്ങരുതെന്നും ഈ സമയം അണുബാധയും അലര്‍ജിയും കൊവിഡും ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഐഎംഎ പറഞ്ഞു.

ശ്വസന രോഗങ്ങൾ പെട്ടെന്ന് വരാൻ സാധ്യതയുള്ള രോഗികള്‍ക്ക് വായുവിന്റെ ഗുണനിലവാരം 50 നും 100 നും ഇടയിലാണെങ്കില്‍ ശ്വസിക്കാന്‍ പ്രയാസമാണ്. ആരോഗ്യമുള്ളവരെ പോലും ഇത് ബുദ്ധിമുട്ടിലാക്കുമെന്നും ഐ.എം.എ അധ്യക്ഷന്‍ രാജന്‍ ശര്‍മ പറഞ്ഞു.

Advertisment