Advertisment

ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിയെ സസ്‌പെന്‍ഡ് ചെയ്തു

New Update

publive-image

ന്യൂഡല്‍ഹി: ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട വീഴ്ചകളെത്തുടര്‍ന്ന് വിവാദമുയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിയെ സസ്‌പെന്‍ഡ് ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ആഴ്ച നടന്ന രണ്ട് നിയമനങ്ങളുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു.

Advertisment