Advertisment

ഡൽഹി കലാപം; ഫാഷിസ്റ്റുകളുടെ നാഗ്പൂർ അജണ്ടയുടെ തുടർക്കഥ: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ജിദ്ദ: ആർ.എസ്. എസിന്റെ ഹിന്ദുരാഷ്ട്ര നിർമാണ അജണ്ടയുടെ ഒടുവിലത്തെ സംഭവമാണ് ഡൽഹിയിൽ മുസ്ലിംകൾക്കെതിരിൽ നടത്തിക്കൊണ്ടിരിക്കുന്ന ഉന്മൂലന പ്രക്രിയയെന്നു ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള ചാപ്റ്റർ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ആർ. എസ് . എസിന്റെ വർഗീയ അജണ്ടയുടെ ഭാഗമായി നിരന്തരമായ അക്രമ സംഭവങ്ങളും കൂട്ടക്കൊലകളും ബലാത്സം ഗങ്ങളും കൊള്ളയും കൊള്ളിയി ഇന്ത്യയിവെപ്പും ദശാബ്ദങ്ങളാലുടനീളം തുടർന്നിട്ടും മതേത രരെന്നും മുഖ്യധാരക്കാരെന്നുമുള്ള സ്വയം വിശേഷണങ്ങളുമായി വിവിധ സംസ്ഥാന ങ്ങളിലും രാജ്യം തന്നെയും ഭരിച്ചു പോന്ന കക്ഷികൾ ഫാഷിസ്റ്റുകൾക്കെതിരെ ശക്തമായ നടപടി കളെടു ക്കാൻ തയ്യാറാകാത്തതിന്റെ പരിണിത ഫലമാണ് ഇപ്പോൾ രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് കാരണമെന്നും യോഗം വിലയിരുത്തി.

Advertisment

സംഘപരിവാർ ഭീകരർ വിവിധ പേരുകളിൽ രാജ്യത്തു ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തി ക്കുകയും ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം കൂട്ടക്കൊലകളും കലാപങ്ങളും നടത്തിയിട്ടും അവർക്കെതിരെ കർക്കശമായ നടപടികളെടുക്കാനോ നിയമവ്യവസ്ഥയിലൂടെ അവരെ തുറുങ്കിലടക്കാനോ ഉത്തരവാദപ്പെട്ട ഭരണകൂടങ്ങൾ തയ്യാറായില്ല. ആസാം, ഗുജറാത്ത്, യു.പി., മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങി രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മന:സാക്ഷി മരവിക്കും വിധമുള്ള വംശഹത്യകൾക്കു കഴിഞ്ഞ ഏതാനും ദശകങ്ങളിൽ നാം സാക്ഷിക ളായതാണ്.

പക്ഷെ കാലമേറെ കഴിഞ്ഞിട്ടും ഇത്തരം സംഭവങ്ങളിൽ ഇരകളാക്കപ്പെട്ടാവർക്കു നീതി ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല, കുറ്റവാളികളെ ശിക്ഷിക്കാതെ വെറുതെ വിടുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരുന്നത്. ന്യൂനപക്ഷ സംരക്ഷകരായി മീഡിയയ്ക്കു മുന്നിൽ പ്രസ്താവകൾ മാത്രം തള്ളിവിടുന്ന വോട്ട് ബാങ്ക് രാഷ്ട്രീയക്കാരാണ് സംഘപരിവാറിന് വെള്ളവും വളവും നൽകുന്നതെന്ന് അവരുടെ സമീപനങ്ങളിൽ നിന്നും തെളിയുന്നുണ്ടെന്നും യോഗം വിലയിരുത്തി.

സ്വസമൂഹത്തിനു വരുന്ന വിപത്തിനെതിരെ സമരം ചെയ്യുന്ന ജനവിഭാഗങ്ങളെ തീവ്രവാദി കളായി ചിത്രീകരിക്കുകയും അക്രമം പ്രവർത്തിക്കുന്നവരെ സ്വൈരവിഹാരം നടത്താൻ അനുവദിക്കുകയും ചെയ്യുന്ന പ്രവണതയും ഭരണകർത്താക്കളുടെയും നിയമപാലകരുടെയും ഭാഗത്തുനിന്നും വർദ്ധിച്ചു വരികയാണെന്നും യോഗം കുറ്റപ്പെടുത്തി. സംഘ്പരിവാർ ഭീകരരുടെ ആവിഭാവം മുതലുള്ള കൂട്ടക്കുരുതികളും മനുഷ്യത്വരഹിതമായ പ്രവൃത്തികളും സമൂഹമദ്ധ്യേ വെളിപ്പെടുത്തി രാജ്യത്തെ പൗരന്മാരെ ഫാഷിസ്റ്റുകളുടെ ചതിയിൽ നിന്നും രക്ഷപ്പെടുത്താൻ ഭരണഘടന്നനുസൃതമായി പ്രവർത്തിക്കുന്ന എസ്.ഡി.പി.ഐ പോലുള്ള കക്ഷികളെ തീവ്രവാദി കളാക്കി ഫാഷിസ്റ്റുകളോട് തൂക്കമൊപ്പിക്കാൻ ചിലർ നടത്തുന്ന ആസൂത്രിത ശ്രമങ്ങളെ യോഗം അപലപിച്ചു.

സോഷ്യൽ ഫോറം ജിദ്ദ കേരള ചാപ്റ്റർ പ്രസിഡണ്ട് ഹനീഫ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി, സെക്രട്ടറി മുഹമ്മദ് കുട്ടി, ഹസൻ മങ്കട, നാസർ വേങ്ങര, യാഹൂ പട്ടാമ്പി, ശാഹുൽ ഹമീദ് ചേളാരി, ജാഫർ കാളികാവ്, നൗഫൽ താനൂർ തുടങ്ങിയവർ സംസാരിച്ചു.

Advertisment