Advertisment

പൊടിക്കാറ്റും പേമാരിയും കൂട്ടത്തില്‍ കനത്ത കാറ്റും, ഡല്‍ഹി നിശ്ചലമായി

New Update

Advertisment

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൊടിക്കാറ്റും കനത്ത മഴയും. ഇതിനൊപ്പം ശക്തമായ കാറ്റും ആഞ്ഞടിക്കുകയാണ്. വളരെ പെട്ടെന്നാണ് കാലാവസ്ഥ തകിടം മറിഞ്ഞത്. വൈകിട്ട് അഞ്ചുമണിയോടെ ആകാശം മേഘങ്ങള്‍ നിറഞ്ഞ് കറുത്തിരുണ്ടു. തൊട്ടുപിന്നാലെ കനത്ത മഴ തുടങ്ങി. കൂടെ പൊടിക്കാറ്റും തുടങ്ങി.

കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഡല്‍ഹിയില്‍ 70-80 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Advertisment