Advertisment

മഹാഭാരത കാലഘട്ടത്തിലെ തലസ്ഥാന നഗരമായിരുന്ന ഇന്ദ്രപ്രസ്ഥം വീണ്ടെടുക്കാനുള്ള പുരാവസ്തുവകുപ്പിന്റെ ശ്രമം ഊര്‍ജ്ജിതമാകുന്നു ; വിപുലമായ ഖനനത്തിലൂടെ ചരിത്രാതീതകാലത്തെ മുഴുവന്‍ തെളിവുകളും പുറത്തെത്തിക്കാൻ ശ്രമം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: മഹാഭാരത കാലഘട്ടത്തിലെ തലസ്ഥാന നഗരമായിരുന്ന ഇന്ദ്രപ്രസ്ഥം വീണ്ടെടുക്കാനുള്ള പുരാവസ്തുവകുപ്പിന്റെ ശ്രമം ഊര്‍ജ്ജിതമാകുന്നു. നിലവില്‍ പുരാനാകില എന്നറിയപ്പെടുന്ന സ്ഥലത്താണ് പാണ്ഡവ രാജധാനിയായിരുന്ന ഇന്ദ്രപ്രസ്ഥം എന്നാണ് അനുമാനം. ആയിരക്കണക്കിന് വര്‍ഷത്തെ വിദേശകടന്നുകയറ്റങ്ങളാല്‍ വിവിധ സാമ്രാജ്യങ്ങളുടെ ശേഷിപ്പുകളവശേഷിക്കുന്ന പ്രദേശങ്ങളാണ് പഴയ ഡല്‍ഹിയെന്നും പുരാവസ്തു ഗവേഷകര്‍ പറയുന്നു.

Advertisment

publive-image

പുരാതനകാലഘട്ടത്തിലെ നിരവധി അവശിഷ്ടങ്ങള്‍ മുന്‍പ് കണ്ടെടുത്തിട്ടുണ്ടെങ്കിലും വിപുലമായ ഖനനത്തിലൂടെ ചരിത്രാതീതകാലത്തെ മുഴുവന്‍ തെളിവുകളും പുറത്തെത്തിക്കാനാണ് ശ്രമം.1952ല്‍ പുരാവസ്തുവകുപ്പ് ഗവേഷണവും ഉത്ഖനനവും ആരംഭിച്ചിരുന്നു. 1963-73 കാലഘട്ടത്തില്‍ പുരാവസ്തു ഖനന വിദഗ്ധനായ ബി.ബി.ലാലിന്റെ നേതൃത്വത്തിലാണ് ഖനനം ആരംഭിച്ചത്.

അതിന്റെ തുടര്‍ച്ചയായി മഹാഭാരത കാലഘട്ടമെന്ന അതിപ്രാചീന കാലത്തിലേക്കുള്ള വിപുലമായ ഖനനമാണ് നടത്താന്‍ പോകുന്നതെന്നാണ് സൂചന.യവനകാല ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്ത ഭാരതത്തില്‍ ഉയര്‍ന്നുവന്ന ചന്ദ്രഗുപ്തമൗര്യന്റെ സാമ്രാജ്യത്തിന്റെ ധാരാളം തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.ആ കാലഘട്ടത്തിന് മുന്‍പുള്ള ശിലായുഗ കാലത്തെ കറുത്ത ചായം പൂശിയ പാത്രങ്ങളടക്കം മുന്‍പ് കണ്ടെത്തിയിരുന്നു.

Advertisment