പ്രസവസമയത്ത് നഴ്‌സ് കുട്ടിയെ ശക്തിയായി പുറത്തേക്കു വലിച്ചു: കുഞ്ഞ് രണ്ടായി മുറിഞ്ഞുപോയി: ഒരു ഭാഗം ഗര്‍ഭപാത്രത്തില്‍ തന്നെ കുടുങ്ങി: മറുഭാഗം അധികൃതര്‍ ഒളിപ്പിച്ചുവെച്ചു: സംഭവം അധികൃതര്‍ മറച്ചുവെച്ച് മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു: ജയ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്നത് നാടിനെ ഞെട്ടിച്ച സംഭവം

Thursday, January 10, 2019

ജയ്പുര്‍: ജയ്പ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് രാജ്യത്തെ ഞെട്ടിവ പ്രസവം നടന്നത്. യുവതിയുടെ പ്രസവസമയത്ത് നഴ്‌സ് കുഞ്ഞിനെ ശക്തിയായി പുറത്തേക്കു വലിച്ചു. ഈ സമയത്താണ് കുഞ്ഞ് രണ്ടായി കീറിപ്പോയത്.
മുറിഞ്ഞ ശരീരത്തിന്റെ ഒരു ഭാഗം ഗര്‍ഭപാത്രത്തില്‍ കുടുങ്ങി. പ്രസവം നടന്നെന്നും മറുപിള്ള ഗര്‍ഭപാത്രത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നതെന്ന് കുട്ടിയുടെ പിതാവ് തിലോക് ഭാട്ടി ആരോപിക്കുന്നു. ഇത്രയും വലിയ ഗുരുതര പിഴവ് സംഭവിച്ചിട്ടും ആശുപത്രി വൃത്തങ്ങള്‍ തെറ്റ് മറയ്ക്കാനാണ് ശ്രമിച്ചതെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.
രാസ്ഥാന്‍ ജയ്‌സാല്‍മറിലെ സര്‍ക്കാര്‍ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി കുഞ്ഞിന്റെ അമ്മയും അച്ഛനും രംഗത്തെത്തിയത്.

ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയ കുഞ്ഞിന്റെ മറുപാതിയും കൊണ്ട് മറ്റൊരു ആശുപത്രിയിലേക്ക് തന്നെ റഫര്‍ ചെയ്തെന്നു കുട്ടിയുടെ മാതാവായ ദീക്ഷ കന്‍വാര്‍ ആരോപിക്കുന്നു. ഇത്രയും ഗുരുതരമായ പിഴവ് സംഭവിച്ച വിവരം ആശുപത്രിയിലെ ഡോക്ടര്‍മാരോ നഴ്‌സുമാരോ ദീക്ഷയെയോ ഭര്‍ത്താവിനെയോ അറിയിച്ചിരുന്നില്ല. പകരം പുറത്തു വന്ന കുട്ടിയുടെ ശരീരഭാഗം ഒളിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്.

റഫര്‍ ചെയ്തതനുസരിച്ച് ഉമൈദ് ആശുപത്രിയിലെത്തിയപ്പോഴാണ് യഥാര്‍ഥ സംഭവം ഇവരറിയുന്നത്. തുടര്‍ന്ന് ദമ്പതിമാര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഗുരുതര അനാസ്ഥമൂലം ജീവന്‍നഷ്ടപ്പെട്ടു എന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാക്കിയ പൊലീസുകാര്‍ രണ്ട് ജീവനക്കാര്‍ക്കെതിരേ ഐപിസി സെക്ഷന്‍ 304(എ) 336 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

×