Advertisment

കുവൈറ്റില്‍ ഇരുചക്ര വാഹനങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ആലോചന ; ഡെലിവറി ബോയ്മാര്‍ക്ക് കുരുക്ക്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ ഡലിവറി ബോയ്മാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഇരുചക്ര വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന. രാജ്യത്ത് ഇരുചക്രവാഹനങ്ങളിൽ സാധനങ്ങൾ വിതരണം ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്. റസ്റ്ററന്റുകളിലും ബഖാലകളിൽ നിന്നുമുള്ള ഇരുചക്ര ഡെലിവറി വാഹനങ്ങൾ ഹൈവേകളിൽ വരെ കുതിച്ചു പായുന്നു.

publive-image

നിയമ വിധേയമല്ലാതെയാണ് പലരും ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നതെന്നാണു ഗതാഗത വകുപ്പിന്റെ നിഗമനം . ഡെലിവറി ഡ്രൈവർമാർക്കെതിരെ ഗതാഗത വകുപ്പ് പ്രചാരണം ശക്തമാക്കി. രണ്ട് മാസം മുൻപ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ഇരുചക്ര വാഹനങ്ങൾ പിടികൂടിയിരുന്നു.

kuwait kuwait latest
Advertisment