Advertisment

മുസ്ലിം യാത്രക്കാരോട് വിവേചനപരമായി പെരുമാറിയ ഡെല്‍റ്റ എയര്‍ലൈന്‍സിന് വന്‍ തുക പിഴ

New Update

വാഷിങ്ടണ്‍: മുസ്ലിം യാത്രക്കാരോട് വിവേചനപരമായി പെരുമാറിയ ഡെല്‍റ്റ എയര്‍ലൈന്‍സിന് വന്‍ തുക പിഴ ചുമത്തി. മുസ്ലിം യാത്രക്കാരോട് വിവേചനപരമായി പെരുമാറിയ രണ്ട് സംഭവങ്ങള്‍ കണക്കിലെടുത്താണ് ഡെല്‍റ്റ എയര്‍ലൈന്‍സിന് 50,000 യുഎസ് ഡോളര്‍(3566275) രൂപ യുഎസ് ഗതാഗത വകുപ്പ് പിഴ ചുമത്തിയത്.

Advertisment

publive-image

2016 ജൂലൈ 26നായിരുന്നു സംഭവം. പാരീസിലെ ചാള്‍സ് ഡി ഗൗല്ലെ വിമാനത്താവളത്തില്‍ വെച്ചാണ് ഡെല്‍റ്റ 229 വിമാനത്തില്‍ നിന്ന് മൂസ്ലിം ദമ്പതികളെ പുറത്താക്കിയത്. ഇവരുടെ പെരുമാറ്റം അസഹ്യമാണെന്ന് മറ്റൊരു യാത്രക്കാരന്‍ വിമാന ജീവനക്കാരെ അറിയിച്ചു. മുസ്ലിം ദമ്പതികളിലൊരാള്‍ മൊബൈല്‍ ഫോണില്‍ നിരവധി തവണ അള്ളാഹു എന്ന് ഇയാള്‍ ടൈപ്പ് ചെയ്യുന്നത് കണ്ടതായി വിമാന ജീവനക്കാരന്‍ പറ‌ഞ്ഞു.

ഡെല്‍റ്റയുടെ കോര്‍പ്പറേറ്റ് സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ടപ്പോള്‍ മുസ്ലിം ദമ്പതികള്‍ യുഎസ് പൗരന്മാരാണെന്നും വീട്ടിലേക്ക് തിരിച്ചുപോകുന്ന വഴിയാണെന്നും വിവരം ലഭിച്ചിരുന്നു. അസാധാരണമായ പെരുമാറ്റം ഉണ്ടാകാതിരുന്നിട്ടും ഇവരെ യാത്ര തുടരാന്‍ ക്യാപ്റ്റന്‍ അനുവദിച്ചില്ല.

Advertisment