Advertisment

നായകന്റെ അതേ പ്രതിഫലം ആവശ്യപ്പെട്ടു; സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ‘ബൈജു ബാവ്‍ര’ ചിത്രത്തിൽ നിന്ന് ദീപിക പദുകോൺ പുറത്ത്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മുബൈ: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ‘ബൈജു ബാവ്‍ര’ ചിത്രത്തിൽ നിന്ന് ദീപിക പദുകോൺ പുറത്ത്. രണ്‍വീര്‍ സിംഗും ദീപിക പദുകോണുമാണ് ചിത്രത്തില്‍ നായകനും നായികയും ആയി തീരുമാനിച്ചിരുന്നത്.

എന്നാല്‍ ചിത്രത്തില്‍ ദീപിക ഉണ്ടാവില്ലെന്നാണ് പുതിയ വിവരം. നായകനൊപ്പമുള്ള വേതനം ആവശ്യപ്പെട്ടതാണ് ഒഴിവാക്കപ്പെടാന്‍ കാരണം.  അഭിനേതാക്കളുടെ പ്രതിഫലത്തില്‍ വേണ്ട ലിംഗനീതിയെക്കുറിച്ച് പലപ്പോഴും സംസാരിക്കാറുള്ള ആളാണ് ദീപിക. തന്‍റെ സമീപകാല ചിത്രങ്ങളിലൊക്കെ നായകന് തുല്യമായ പ്രതിഫലമാണ് ദീപിക ആവശ്യപ്പെടാറുള്ളത്.

എന്നാല്‍ ‘ബൈജു ബാവ്‍ര’യിലെ സമാന ആവശ്യം സഞ്ജയ് ലീല ബന്‍സാലി നിരസിച്ചിരിക്കുകയാണ്. അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ‘രാമായണി’ലെ സീതയെ അവതരിപ്പിക്കുന്നതിന് കരീന കപൂര്‍ ചോദിച്ച പ്രതിഫലവും സമീപകാലത്ത് ചര്‍ച്ചയായിരുന്നു. 12 കോടിയാണ് കരീന ചോദിച്ചത്.

യഥാര്‍ഥ ജീവിതത്തില്‍ ഭാര്യാഭര്‍താക്കന്മാരായ താരങ്ങളുടെ ഒരേ ചിത്രത്തിലെ പ്രതിഫലത്തിന്‍റെ പേരില്‍ നായിക ഒഴിവാക്കപ്പെട്ട സംഭവം വലിയ വാര്‍ത്താപ്രാധാന്യം നേടുന്നുണ്ട്. ബോളിവുഡ് ഹംഗാമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

‘രാം ലീല’, ‘ബാജിറാവു മസ്‍താനി’ ‘പദ്‍മാവത്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മറ്റൊരു സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്നു എന്ന നിലയ്ക്ക് ചിത്രത്തിന് ഏറെ പ്രചാരണം ലഭിച്ചിരുന്നു.

bollywood cinema
Advertisment