Advertisment

ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത് ; ആദായ നികുതി വകുപ്പിനെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണ് ;ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ മാത്രമാണ് റെയ്ഡ് നടക്കുന്നത് ;ജനാധിപത്യം അപകടത്തിലാണെന്ന് ചന്ദ്രബാബു നായിഡു

New Update

ചെന്നൈ: 50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന ആവശ്യം ആവർത്തിച്ച് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രയിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ വിവിപാറ്റ് രസീത് മൂന്ന് സെക്കന്‍റ് മാത്രമേ വോട്ടർമാർക്ക് കാണാൻ കഴിഞ്ഞിട്ടുള്ളൂ. തമിഴ്നാട്ടിലെ വോട്ടർമാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും നായിഡു പറഞ്ഞു.

Advertisment

publive-image

ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ആദായ നികുതി വകുപ്പിനെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണ്. ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ മാത്രമാണ് റെയ്ഡ് നടക്കുന്നത്.

ആന്ധ്രയിൽ സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടു. ജനാധിപത്യം അപകടത്തിലാണെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേര്‍ത്തു.

Advertisment