Advertisment

ജനസംഖ്യാ പുനക്രമീകരിക്കുന്നതും 60 വയസിന് മുകളിലുള്ള പ്രവാസികളുടെ റെസിഡന്‍സ് അവസാനിപ്പിക്കുന്നതും കുവൈറ്റിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ തകര്‍ക്കും; മുന്നറിയിപ്പ് ഇങ്ങനെ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജനസംഖ്യാ പുനക്രമീകരിക്കാനും 60 വയസിന് മുകളിലുള്ള പ്രവാസികളുടെ റെസിഡന്‍സ് അവസാനിപ്പിക്കാനുമുള്ള തീരുമാനങ്ങള്‍ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ മുന്നറിയിപ്പ്. പ്രാദേശികപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രത്യേകിച്ചും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ വരുത്തുമെന്ന് ഇവര്‍ പറയുന്നു. 60 വയസിന് മുകളിലുള്ള പലരും ബിരുദമുള്ളവരല്ല. ഇത്തരത്തിലുള്ളവരുടെ റെസിഡന്‍സ് അവസാനിപ്പിക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയെ സാരമായി ബാധിക്കും.

റിയല്‍ എസ്റ്റേറ്റ് മേഖല ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും സാമ്പത്തിക വ്യവസ്ഥയുടെ അവിഭാജ്യഘടകമാണ്. പൂര്‍ണമായ പഠനം നടത്താതെ തിടുക്കത്തില്‍ തീരുമാനങ്ങള്‍ നടപ്പിലാക്കിയാല്‍ അത് രാജ്യത്തിന്റെ വികസനത്തിന് തടസം സൃഷ്ടിക്കും.

പ്രവാസികളെ മുഖ്യമായി ആശ്രയിക്കുന്ന റിയല്‍ എസ്റ്റേറ്റ് നിക്ഷേപ മേഖലയായിരിക്കും ഇതിന്റെ ആദ്യത്തെ ഇരകള്‍. റിയല്‍ എസ്റ്റേറ്റ് മേഖല പ്രധാനമായും വായ്പകളുടെയും പലിശകളുടെയും അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയിലെ തകര്‍ച്ച ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള മറ്റു മേഖലകളെയും ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ ഈ പ്രശ്‌നം അതീവപ്രാധാന്യത്തോടെ പരിഗണിക്കണം. കൊവിഡ് ഏല്‍പ്പിച്ച മുറിവില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുമ്പോള്‍ തന്നെ റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ മുറിവുണക്കാനും നടപടി വേണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Advertisment