Advertisment

ഡങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഉഴവൂരിൽ പരാജയം: എൽഡിഎഫ് നിൽപ്പ് സമരം നടത്തി

New Update

കുറവിലങ്ങാട്: ഉഴവൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഡങ്കിപ്പനി പടരുന്നുത് തടയാൻ ഉഴവൂർ ഗ്രാമപഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ഉഴവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കാര്യാലയത്തിന്റെ മുന്നിൽ നിൽപ്പ് ധർണ്ണ സമരം നടത്തി.കോവിഡ് പ്രതിരോധ മാനദണ്ഡം അനുസരിച്ചാണ് സമരം.

Advertisment

publive-image

പ്രതിദിനം ഡങ്കിപ്പനി രോഗികളുടെ എണ്ണം വർദ്ധിക്കുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.ഉഴവൂരിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാനും, തോടുകളിലും ജലസ്രോതസ്സുകളിലെയും മാലിന്യ നിക്ഷേപത്തിന് ശക്തമായ നിയമനടപടികൾ പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നില്ല എന്നും എൽഡിഎഫ് ആരോപിച്ചു.നിൽപ്പ് ധർണ്ണ സമരത്തീൽ സിപിഐ എം നേതാക്കളായ ഷെറി മാത്യു,കെ.എസ് സോമൻ , സിപിഐ നേതാക്കളായ വിനോദ് പുളിക്കനിരപ്പേൽ, എബ്രാഹം മാത്യു, എൻസിപി നേതാവ് എം.സി കുര്യാക്കോസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

ഡങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിൽ വിഴ്ച വരുത്തുകയും മാലിന്യ നിർമാർജ്ജനത്തിന് നിയമനടപടികൾ സ്വീകരിക്കാൻ കാലതാമസം വരുത്തുന്ന ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് എതിരെ പകർച്ചവ്യാധി തടയൽ നിയമം അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യുവാൻ സർക്കാർ ഉത്തരവ് ഉണ്ടാകണമെന്ന് ജനകീയ വേദി ആവശ്യപ്പെട്ടു.

dengu fever
Advertisment