Advertisment

കനത്ത മഴയും വെളളപ്പൊക്കവും; എറണാകുളം ജില്ല ഡെങ്കി ഭീതിയില്‍... ഈ മാസം 21 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കനത്ത മഴയും വെളളപ്പൊക്കവും മൂലം എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി ഭീതിയിൽ. ജില്ലയില്‍ 21 പേര്‍ക്കാണ് ഈ മാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഡെങ്കിപ്പനിക്കെതിരെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Advertisment

publive-image

നിലവില്‍ ആശങ്കപ്പെടെണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ മാസം 95 പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി പിടിപെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്.

ജൂലൈ മാസത്തില്‍ പനി ബാധിച്ച്‌ 33,819 പേര്‍ ചികിത്സ തേടിയപ്പോള്‍ ഈ മാസം ഇതുവരെ 11,122 പേരാണ് പനി ബാധിച്ച്‌ ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്.

dengue fever
Advertisment