Advertisment

കോവിഡ് 19; ഒറ്റപ്പെടുന്ന കുട്ടികളെ വനിതാ ശിശു വികസന വകുപ്പ് പുനരധിവസിപ്പിക്കുന്നു

author-image
ജോസ് ചാലക്കൽ
New Update

publive-image

പാലക്കാട്: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ മാതാപിതാക്കൾ ചികിത്സയിലാകുകയോ നഷ്ടമാവുകയോ ചെയ്യുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി വനിതാ ശിശു വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ പുനരധിവസിപ്പിക്കുന്നു.

Advertisment

ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾക്ക് താൽക്കാലിക സംരക്ഷണം നൽകുന്നതിനായി ശിശു സംരക്ഷണ സ്ഥാപനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇപ്രകാരം സംരക്ഷിക്കപ്പെടേണ്ട കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ ബാലനീതി നിയമപ്രകാരം പൂർണമായും രഹസ്യമായി സൂക്ഷിക്കും.

കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മറ്റി മുമ്പാകെ ഹാജരാക്കി ബാല സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസർ അറിയിച്ചു.

കുട്ടികളുടെ വിവരങ്ങൾ നൽകുന്നതിന് 1098 (ചൈൽഡ് ലൈൻ), ശിശു വികസന വകുപ്പ് ഹെൽപ് ഡെസ്‌ക് നമ്പറായ 8281899479 ലൂടെയും ബന്ധപ്പെടാം.

palakkad news
Advertisment