Advertisment

ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കുവൈറ്റ്; ഡെപ്യൂട്ടി അമീര്‍ രാഷ്ട്രപതിക്ക് കത്തയച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കുവൈറ്റ്. ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സന്ദേശം കുവൈറ്റ് അമീര്‍ ഷെയ്ഖ് സബ അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബയ്ക്കു വേണ്ടി ഡെപ്യൂട്ടി അമീറും കിരീടവകാശിയുമായ ഷെയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ബന്ധവും കൂടുതല്‍ പുരോഗതി പ്രാപിക്കട്ടെയെന്ന് അദ്ദേഹം സന്ദേശത്തിലൂടെ പറഞ്ഞു.

Advertisment