Advertisment

കോൺഗ്രസ്‌ മറന്ന ആദ്യ പ്രസിഡന്‍റിനെ സൗഹൃദം ദേശീയ വേദി അനുസ്മരിച്ചു....

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്:  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്‌ ആയിരുന്ന ഡബ്ലിയു. സി. ബാനർജിയെ കോൺഗ്രസ്സ് മറന്നു. അതേ സമയം സൗഹൃദം ദേശീയ വേദി അദ്ദേഹത്തെ അനുസ്മരിച്ചു.

Advertisment

publive-image

1844. ൽ ഡിസംബർ 29 ന് കൽക്കട്ട യിൽ ആയിരുന്നു ഉമേഷ്‌ചന്ദ്ര ബാനർജിയുടെ ജനനം. ബ്രിട്ടീഷ് ഹൗസ് ഓഫ് കോമ്മൺസിലേക്ക് ആദ്യമായി മത്സരിച്ച ഇന്ത്യ ക്കാരൻ ആയിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ മത്സരം തന്നെ ചരിത്രമായി.

1906 ജൂലൈ 21 നായിരുന്നു അദ്ദേഹം മരണപ്പെട്ടത്. മരിക്കുമ്പോൾ അദ്ദേഹത്തിന് 61 വയസ്സായിരുന്നു. അനുസ്മരണയോഗത്തിൽ പ്രസിഡന്റ്‌ പി. വി. സഹദേവൻ അധ്യക്ഷത വഹിച്ചു. കെ. മണികണ്ഠൻ, ശ്രീജിത്ത്‌ തച്ചൻകാട്, പ്രമോദ് എന്നിവർ പ്രസംഗിച്ചു.

DESHIYA VEDH
Advertisment