Advertisment

കാമുകി വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് പള്ളിയിലേക്ക് പോകും വഴി വിവാഹം തടയാന്‍ കാമുകന്റെ അവസാന പോരാട്ടം: വീഡിയോ കാണാം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

മുന്‍ കാമുകിയുടെ വിവാഹം തടയാന്‍ കാമുകന്റെ അവസാന നിമിഷത്തെ പോരാട്ടം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കൊളംബിയയിലെ ആന്റിയോക്വിയയിലെ മെഡെലിന്‍ നഗരത്തില്‍ നിന്നാണ് വീഡിയോ എത്തിയിരിക്കുന്നത്. ഏകദേശം ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

Advertisment

publive-image

കാമുകി പോയ കാറിന് മുന്നില്‍ വട്ടം ബൈക്ക് വച്ച യുവാവ് കാറിന്റെ ഡോര്‍ തുറന്ന് അപേക്ഷ നടത്തുന്നതാണ് കാണാന്‍ കഴിയുന്നത്. മുട്ടുകകുത്തിയിരുന്നാണ് യുവാവിന്റെ അപേക്ഷ.

അല്‍പ്പ നേരത്തെ അപേക്ഷയ്ക്കും വിശദീകരണത്തിനും ശേഷം ഇയാള്‍ യുവതിയെ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെ യുവതി ഇയാളെ പിടിച്ചു മാറ്റുന്നുണ്ട്. ഇതൊക്കെ കണ്ടു നടുറോഡില്‍ അന്തംവിട്ട് നില്‍ക്കുന്നവരെയും കാണാം.

വീഡിയോ അവസാനിക്കുന്നത് യുവാവിനെ യുവതി പിടിച്ചു തള്ളുന്നതോടെയാണ്.

Advertisment