/sathyam/media/post_attachments/XV5PSnolAtWNOMZJSmAW.jpg)
വാഷിംഗ്ടണ്‍: ഇന്ത്യ മലേറിയക്കെതിരായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ കൊവിഡ് 19ന് എതിരായി ഫലപ്രദമാകുമെന്ന് കരുതി വന്‍ സ്വീകാര്യതയായിരുന്നു ലോകരാജ്യങ്ങളില്‍ ലഭിച്ചിരുന്നത്.
ഇന്ത്യയോട് മരുന്ന് ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപായിരുന്നു. ട്രംപിന്റെ ആവശ്യപ്രകാരം ഇന്ത്യ മരുന്ന് കയറ്റി അയക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകള്‍ കൊവിഡിനെതിരെ ഫലപ്രദമല്ലെന്നായിരുന്നു പിന്നീട് നടത്തിയ കണ്ടെത്തലുകള്‍ വ്യക്തമാക്കിയത്. കൂടുതല്‍ പരിശോധനകള്‍ നടത്തുംവരെ ഈ മരുന്ന് ഉപയോഗിക്കരുതെന്നും അല്ലാത്തപക്ഷം അത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും എഫ്ഡിഎ മുന്നറിയിപ്പും നല്‍കിയിരുന്നു.
എന്നാല്‍ താന്‍ ഒരാഴ്ചയിലേറെയായി ഈ മരുന്ന് കൊവിഡ് വരാതിരിക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
താനിത് പറയണമെന്ന് നേരത്തെ കരുതിയിരുന്നതായും എന്നാല്‍ അതിന് അവസരം ലഭിച്ചില്ലെന്നും ട്രംപ് പറഞ്ഞു. ഇതു പറയുമ്പോള്‍ നിങ്ങളുടെ കണ്ണുകളിലുണ്ടാകുന്ന തെളിച്ചം കാണാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആളുകള്‍ ഇത് ഉപയോഗിച്ചിരുന്നതായി കേട്ടു. തുടര്‍ന്ന് തന്റെ ഡോക്ടറോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നതായും തുടര്‍ന്നാണ് ഈ ഗുളികകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും ട്രംപ് പറഞ്ഞു. ഇതിനെക്കുറിച്ച് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചതെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.'ഒരാഴ്ചയിലേറെയായി ഇത് ഉപയോഗിക്കുന്നു. ഇപ്പോഴും ഞാന്‍ ഇവിടെയുണ്ട്'-ട്രംപ് പറഞ്ഞു.
ട്രംപിന്റെ വെളിപ്പെടുത്തല്‍ കാണാം...
https://www.facebook.com/164665060214766/posts/3691697614178142/
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us