Advertisment

അച്ഛനും അമ്മയ്ക്കും പിന്നാലെ മകനും വെള്ളിത്തിരയിലേക്ക്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

തെന്നിന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരെയും കുറിച്ചുള്ള വാർത്തകൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ കേരളത്തിലും തമിഴകത്തും ഏറെ ചർച്ചയാകുകയാണ് ഇരുവരുടെയും മകൻ ദേവിനെക്കുറിച്ചുള്ള വാർത്തകൾ. തമിഴകം ഏറെ ആരാധനയോടെ നോക്കിക്കാണുന്ന താരങ്ങളുടെ മകനും സിനിമയിലേക്ക് വരുന്നുവെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വാർത്തകൾ വരുന്നത്.

ഒരു കുട്ടിയും വീട്ടിലെ വളർത്തുനായയും തമ്മിലുള്ള ബന്ധം പറയുന്ന ചിത്രം നിർമ്മിക്കുന്നത് സൂര്യയുടെ 2 ഡി എന്റർടൈൻമെന്റ്സാനാണ്. സൂര്യ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. കുട്ടികളെ മുഖ്യകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾക്കായി ആറു വയസിനും എട്ട് വയസിനും ഇടയിലുള്ള കുട്ടികളെ അണിയറ പ്രവർത്തകർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

Advertisment