Advertisment

എല്‍.കെ അദ്വാനിയെപ്പോലെ ഞാന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കില്ല; ആദ്യം ഞാന്‍ എന്റെ പാര്‍ട്ടിയെ സേവിക്കട്ടെ , ഏറ്റവുമൊടുവിലാവാം ഓഫീസ് കെട്ടിടത്തെ ;രാഹുല്‍ പ്രധാന മന്ത്രിയായാല്‍ ഒപ്പമുണ്ടാകുമെന്ന് ദേവഗൗഡ

New Update

ബെംഗളൂരു: സജീവ രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കാന്‍ പോകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പ്രധാന മന്ത്രിയായാല്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുമെന്നും മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡ. സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

‘മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെപ്പോലെ ഞാന്‍ സജീവരാഷ്ട്രീയത്തില്‍ നിന്നു വിരമിക്കില്ല. ആദ്യം ഞാന്‍ എന്റെ പാര്‍ട്ടിയെ സേവിക്കട്ടെ. ഏറ്റവുമൊടുവിലാവാം ഓഫീസ് കെട്ടിടത്തെ. മൂന്നുവര്‍ഷം മുന്‍പ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു ഞാന്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലമാണ് മത്സരിക്കുന്നത്.

ഇവിടെ ഒന്നും ഒളിക്കാനില്ല. എനിക്കൊന്നിലും ആഗ്രഹമില്ല. പക്ഷേ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ പോകുന്നില്ലെന്നു ഞാന്‍ വീണ്ടും പറയുന്നു’-അദ്ദേഹം വിശദീകരിച്ചു. പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേവഗൗഡ പ്രധാനമന്ത്രിയാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

മോദി പാര്‍ലമെന്റില്‍ എത്തുന്നതില്‍ മാത്രമാണ് തന്റെ ആശങ്കയെന്നും അത് അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറയാന്‍ ധൈര്യമുണ്ടെന്നും ദേവഗൗഡ പറഞ്ഞു. ചെറിയ പാര്‍ട്ടിയായിരുന്നിട്ടു കൂടി സോണിയാ ഗാന്ധിയുടെ തീരുമാനമായിരുന്നു തങ്ങളെ പിന്തുണയ്ക്കുകയെന്നത്. അതു കൊണ്ട് കോണ്‍ഗ്രസിനൊപ്പം മുന്നോട്ടുപോകുകയെന്നത് തന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment