Advertisment

മകളുടെ മൃതദേഹം കണ്ട് അലമുറയിട്ട് പിതാവ് പ്രവീണ്‍ ; പൊന്നുമകള്‍ ഒറ്റയ്ക്ക് മറ്റു വീടുകളില്‍ പോലും പോകാറില്ലെന്ന് ആവര്‍ത്തിച്ച് അമ്മയും ബന്ധുക്കളും

New Update

കൊല്ലം : ദേവനന്ദയുടെ മൃതദേഹം കണ്ട് അലമുറയിട്ട് അച്ഛന്‍ പ്രവീണ്‍ . ഗള്‍ഫിലായിരുന്ന പ്രവീണ്‍ മകളെ കാണാതായ വിവരം അറിഞ്ഞ് ഇന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് പ്രവീണിനെ മകളുടെ മൃതദേഹത്തിന് അരികിലെത്തിച്ചു. പൊന്നുമോളുടെ ചേതനയറ്റ ശരീരം കണ്ട് പ്രവീണ്‍ വാവിട്ട് കരഞ്ഞു. തളര്‍ന്ന ആ പിതാവിനെ താങ്ങി നാട്ടുകാര്‍ ആശ്വസിപ്പിക്കാനാകാതെ നിന്നു.

Advertisment

publive-image

ഒരു പോള കണ്ണടയ്ക്കാതെ കൺമണിക്കായി കാത്തിരിക്കുകയായിരുന്നു ഇളവൂരെന്ന നാടും നാട്ടുകാരും. ഇന്നലെ പകൽ ദേവനന്ദയെ തേടി തളർന്ന നാട്ടുകാരുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റെങ്കിലും ഒന്നും പറ്റാതെ പൊന്നു മോൾ തിരിച്ചു വരണേ എന്ന പ്രാർഥനയായിരുന്നു എല്ലാവർക്കും.

പക്ഷെ നാടിന്റെ പ്രാർഥനകൾ വിഫലമാക്കിക്കൊണ്ട് ദേവനന്ദയുടെ മൃതദേഹം ഇത്തരിക്കരയാറ്റിൽ കണ്ടെത്തുകയായിരുന്നു. മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നടക്കുന്ന വഴിയിൽ കാൽ വഴുതി വീണതാകാമെന്നു കരുതുന്നു. പകലന്തിയോളം അഗ്നി രക്ഷാ സേനയും നാട്ടുകാരും മുങ്ങൽ വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല.

വീട്ടു പരിസരത്തും 100 മീറ്റർ അകലെയുള്ള പള്ളിമൺ ആറിനരികിലും നാട്ടുകാർ കുട്ടിക്കായി തിരച്ചിൽ നടത്തിയിരുന്നു. കുറ്റിക്കാട്ടിനോടു ചേർന്ന് വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും ഉടൻ വിഡിയോയിൽ ചിത്രീകരിക്കും. ഇന്നല പകലും രാത്രിയും സംസ്ഥാന വ്യാപകമായി തിരച്ചിൽ നടന്നിരുന്നു. പുഴയിൽ മണൽവാരിയുണ്ടായ കുഴികളുണ്ട്. ഇതാകാം തിരച്ചിൽ വൈകിപ്പിച്ചത്.

കുട്ടി ഒറ്റയ്ക്ക് മറ്റു വീടുകളിൽ പോകാറില്ലെന്നാണ് അമ്മയും ബന്ധുക്കളും ആവർത്തിച്ചു പറയുന്നുണ്ട്. ഇതാണ് കുട്ടി എവിടെ പോയി എന്നതിൽ ദുരൂഹത ഉയർത്തിയത്. 15 മിനിട്ടിനുള്ളിലാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് വീട്ടു പരിസരത്ത് ആരും എത്തിയതായി അറിയില്ലെന്നാണ് അമ്മയുടെ മൊഴി. കുട്ടി ആറിനു സമീപത്തേക്ക് പോകാറുമില്ലത്രെ.

രാവിലെ 11.30നു സംഭവ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങളും മുങ്ങൽ വിദഗ്ധരും കുട്ടി ഏതെങ്കിലും സാഹചര്യത്തിൽ ഇറങ്ങാൻ ഇടയുള്ള പള്ളിമൺ ആറിന്റെ കൽപ്പടവുകൾ മുതൽ 500 മീറ്റർ അകലെയുള്ള താൽക്കാലിക തടയണവരെ പരിശോധന നടത്തി. പ്രദേശമാകെ വിജനമയാതിനാൽ കുട്ടി അടിയൊഴുക്കുള്ള ആറിൽ വീണു നിലവിളിച്ചാൽ പോലും ആരും കേൾക്കണമെന്നില്ല.

ഈ സംശയത്തിന്റെ അടിസ്ഥാനത്തിൽ അര കിലോമീറ്റർ അകലെവരെ മുങ്ങൽ വിദഗ്ധ സംഘം തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ സമീപത്തെ ക്ഷേത്രത്തിൽ ആഘോഷ പരിപാടികൾ നടക്കുന്നതിനാൽ അവിടെ എത്തിക്കാണുമെന്ന സംശയത്താൽ നാട്ടുകാർ ക്ഷേത്ര പരിസരത്തും അന്വേഷിച്ചെത്തി. വൈകിട്ട് 5മണിയോടെ താൽക്കാലിക തടയണ ഭാഗത്തായിരുന്നു വിശദമായ തിരച്ചിൽ. ഇവിടെ നിന്നാണ് മൃതദേഹം ലഭിച്ചത് .

murder accident death river death missing devanandha death
Advertisment