Advertisment

ര​ക്ത​സാ​ക്ഷി​യാ​യ വാ​ഴ്ത്ത​പ്പെ​ട്ട ദേ​വ​സ​ഹാ​യം പി​ള്ള വി​ശു​ദ്ധ​പ​ദ​വി​യി​ലേ​ക്ക്

author-image
admin
New Update

വ​ത്തി​ക്കാ​ന്‍: ര​ക്ത​സാ​ക്ഷി​യാ​യ വാ​ഴ്ത്ത​പ്പെ​ട്ട ദേ​വ​സ​ഹാ​യം പി​ള്ള വി​ശു​ദ്ധ​പ​ദ​വി​യി​ലേ​ക്ക്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ല്‍ ന​ട​ന്ന അ​ദ്ഭു​തം ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​വും ര​ക്ത​സാ​ക്ഷി​ത്വ​വു​മാ​യി ബ​ന്ധ​മു​ള്ള സ്ഥ​ല​ങ്ങ​ള്‍ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ കോ​ട്ടാ​ര്‍ രൂ​പ​ത​യി​ലാ​ണ്. നാ​ഗ​ര്‍​കോ​വി​ലി​ലെ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സേ​വ്യ​ര്‍ ക​ത്തീ​ഡ്ര​ലി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​വ​കു​ടീ​ര​ത്തി​ല്‍ എ​ന്നും ആ‍​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് പ്രാ​ര്‍​ഥ​ന​യ​ര്‍​പ്പി​ക്കു​ന്ന​ത്.

Advertisment

publive-image

ജ​നു​വ​രി 14നാ​ണ് വാ​ഴ്ത്ത​പ്പെ​ട്ട ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ തി​രു​നാ​ളാ​യി സ​ഭ ആ​ച​രി​ക്കു​ന്ന​ത്. 1712 ഏ​പ്രി​ല്‍ 23നു ​ത​മി​ഴ്നാ​ട്ടി​ലെ ന​ട്ടാ​ലം എ​ന്ന ഗ്രാ​മ​ത്തി​ല്‍ ഹൈ​ന്ദ​വ​കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച നീ​ല​ക​ണ്ഠ​പി​ള്ള എ​ന്ന ദേ​വ​സ​ഹാ​യം പി​ള്ള 1741ല്‍ ​ക്രി​സ്തു​മ​തം സ്വീ​ക​രി​ച്ചു. ലാ​സ​ര്‍ എ​ന്ന പേ​രാ​ണ് അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച​ത്.

എ​ന്നാ​ല്‍ തി​രു​വി​താം​കൂ​ര്‍ രാ​ജ​കൊ​ട്ടാ​ര​ത്തി​ലെ ഉ​ന്ന​ത​പ​ദ​വി അ​ല​ങ്ക​രി​ച്ചി​രു​ന്ന നീ​ല​ക​ണ്ഠ​പി​ള്ള​യു​ടെ മ​തം​മാ​റ്റം വ​ലി​യ വി​വാ​ദ​മാ​യി. രാ​ജ്യ​ദ്രോ​ഹം, ചാ​ര​വൃ​ത്തി എ​ന്നീ തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ചു​മ​ത്ത​പ്പെ​ട്ടു. രാ​ജ​കീ​യ പ​ദ​വി​യി​ല്‍ നി​ന്ന് അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കി. അ​ദ്ദേ​ഹ​ത്തെ ത​ട​വി​ലാ​ക്കു​ക​യും ക​ഠി​ന​മാ​യ പീ​ഡ​ന​ത്തി​ന് വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്തു.

ഏ​ഴു​വ​ര്‍​ഷം ക്രി​സ്ത്യാ​നി​യാ​യി ജീ​വി​ച്ച ദേ​വ​സ​ഹാ​യം പി​ള്ള 1752 ജ​നു​വ​രി 14ന് ​നി​രു​ന​ല്‍​വേ​ലി​ക്ക​ടു​ത്തു​ള്ള കാ​റ്റാ​ടി​മ​ല​യി​ല്‍ വ​ച്ച്‌ വി​ശ്വാ​സ​ത്തി​നു വേ​ണ്ടി വെ​ടി​യേ​റ്റു മ​രി​ച്ചു. 2012 ഡി​സം​ബ​ര്‍ ര​ണ്ടി​ന് ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ ദേ​വ​സ​ഹാ​യം പി​ള്ള​യെ വാ​ഴ്ത്ത​പ്പെ​ട്ട​വ​രു​ടെ ഗ​ണ​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തി.

Advertisment