Advertisment

കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപത പ്രസിഡന്റായിരുന്ന ദേവസ്യ കൊങ്ങോല അനുസ്മരണ സമ്മേളനം 23ന്

New Update

publive-image

Advertisment

തൊടുപുഴ: കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപത പ്രസിഡന്റായിരുന്ന ദേവസ്യ കൊങ്ങോല സാറിന്റെ നിര്യാണത്തിൽ അനുശോചന സമ്മേളനം 23ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2:30ന് തൊടുപുഴ ടൗൺ പള്ളി പാരിഷ്ഹാളിൽ വച്ച് നടത്തുന്നു.

അനുശോചന സമ്മേളനം സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ ഉദ്ഘാടനം ചെയ്യും.

ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ജിയോ കടവി കോതമംഗലം രൂപത ഡയറക്ടർ, ട്രഷറർ പി.ജെ പാപ്പച്ചൻ, കത്തോലിക്ക കോൺഗ്രസ് മുൻ പ്രസിഡന്റ് എം.എം ജേക്കബ്, കത്തോലിക്ക കോൺഗ്രസ് യുഎഇ പ്രസിഡന്റ് ബെന്നി മാത്യു, ഖത്തർ എസ്എംസിഎ പ്രസിഡന്റ് ജോൺസൺ ഇലവത്തിങ്കൽ, കോതമംഗലം രൂപത പ്രസിഡന്റ് ഐപ്പച്ചൻ തടിക്കാട്ട്, പാലാ രൂപത പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, എറണാകുളം - അങ്കമാലി അതിരൂപത പ്രസിഡന്റ് ഫ്രാൻസിസ് മൂലൻ, കാഞ്ഞിരപ്പള്ളി രൂപതാ പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, കോട്ടയം അതിരൂപത പ്രസിഡന്റ് തമ്പി എരുമേലിക്കര, ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി, ഇരിഞ്ഞാലക്കുട രൂപത പ്രസിഡന്റ് റിൻസൺ മണവാളൻ ഇടുക്കി രൂപത പ്രസിഡന്റ് ജോസ്‌കുട്ടി മാടപ്പള്ളിൽ എന്നിവർ അനുശോചന സന്ദേശങ്ങൾ നൽകും.

 

thodupuzha news
Advertisment