Advertisment

ദേവ്ദത്ത് പടിക്കല്‍ ഇന്ത്യന്‍ ടീമിലേക്ക്? സൂചനയുമായി സൗരവ് ഗാംഗുലി

New Update

ദുബായ്: ദേവ്ദത്ത് പടിക്കല്‍ ഇന്ത്യന്‍ ടീമിലേക്ക് എത്താനുള്ള സാധ്യതകളിലേക്ക് ചൂണ്ടി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് സ്ഥാനത്തിനായുള്ള പോരിലേക്ക് ദേവ്ദത്ത് പടിക്കലിന്റെ പേരും എത്തുമെന്ന് ഗാംഗുലി പറഞ്ഞു.

Advertisment

publive-image

മികച്ച കഴിവുള്ള താരമാണ് ദേവ്ദത്ത്. ടി20 ആദ്യ ചുവടുവയ്പ്പാണ്. കര്‍ണാടകയ്‌ക്കെതിരെ ബംഗാള്‍ ഈഡന്‍ ഗാര്‍ഡനില്‍ കളിച്ചപ്പോള്‍ ദേവ്ദത്തിന്റെ ഇന്നിങ്‌സ് ഞാന്‍ കണ്ടിരുന്നു. കര്‍ണാടക ശക്തരായ ടീമാണ്. അവിടെ ദേവ്ദത്ത് ഉറച്ചു നിന്നു. ഫാസ്റ്റ് ബൗളിങ്ങിനെതിരെ കളിക്കാനുള്ള കഴിവും സമയവും ദേവ്ദത്തിന് ലഭിക്കുന്നുവെന്നും ഗാംഗുലി ചൂണ്ടിക്കാണിച്ചു.

അടുത്ത ഏതാനും സീസണ്‍ കൂടി ദേവ്ദത്ത് കളിക്കട്ടെ. കാരണം രണ്ടാമത്തെ സീസണ്‍ കഠിനമായിരിക്കും. ഇന്ത്യക്ക് ഓപ്പണര്‍മാരെ വേണം. ടോപ് ലെവലില്‍ ദേവ്ദത്തിന് എത്താനാവും എന്ന് പ്രതീക്ഷിക്കാം, ഗാംഗുലി പറഞ്ഞു.

ഐപിഎല്ലിലെ തന്റെ അരങ്ങേറ്റ സീസണില്‍ 15 കളിയില്‍ നിന്ന് 473 റണ്‍സ് ആണ് ദേവ്ദത്ത് സ്‌കോര്‍ ചെയ്തത്. ആര്‍സിബിയുടെ സീസണിലെ ടോപ് സ്‌കോററും ദേവ്ദത്ത് ആണ്. 74 ആണ് സീസണിലെ ദേവ്ദത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ബാറ്റിങ് ശരാശരി 31.53 സ്‌ട്രൈക്ക്‌റേറ്റ് 124. അഞ്ച് വട്ടം സീസണില്‍ ദേവ്ദത്ത് അര്‍ധ ശതകം പിന്നിട്ടു.

51 ഫോറുകളാണ് സീസണില്‍ ദേവ്ദത്തിന്റെ ബാറ്റില്‍ നിന്ന് വന്നത്.  ഐപിഎല്ലിലെ ഈ സീസണിലെ എമര്‍ജിങ് പ്ലേയര്‍ അവാര്‍ഡിനായി മുന്‍നിരയിലും ദേവ്ദത്ത് ഉണ്ട്.

sports news devadutt padikkal
Advertisment