Advertisment

ദേവികയുടെ മരണം: വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം - ഫ്രറ്റേണിറ്റി

New Update

തിരുവനന്തപുരം: ദേവിക എന്ന ദലിത് വിദ്യാർത്ഥിനിയുടെ മരണത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് രാജിവയ്ക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ പിടിവാശിയുടെയും ദുരഭിമാനബോധത്തിന്റെയും വിദ്യാഭ്യാസ രംഗത്തെ പുറന്തള്ളൽ നയത്തിന്റെയും രക്തസാക്ഷിയാണ് വളാഞ്ചേരിയിലെ ദേവിക എന്ന ദലിത് വിദ്യാർത്ഥിനി.

Advertisment

publive-image

മതിയായ പഠന സൗകര്യങ്ങളും, സംവിധാനങ്ങളും ഒരുക്കാതെ ജൂൺ ഒന്നിന് തന്നെ വാശി പിടിച്ച് ഓൺലൈനായി ക്ലാസുകൾ ആരംഭിക്കുന്നതിലെ അനീതിയെ കുറിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഉൾപ്പടെയുള്ള വിദ്യാർത്ഥി സംഘടനകളും സാമൂഹികപ്രവർത്തകരും മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികളിൽ 2.61 ലക്ഷത്തോളം പേർക്ക് ഓൺലൈൻ പഠന സങ്കേതങ്ങളില്ല എന്നാണ് എസ് എസ് എ കണക്ക്. പ്രാഥമികവും സാർവത്രികവുമായ വിദ്യാഭ്യാസം വിദ്യാർഥികളുടെ മൗലികാവകാശമാണ്. ജൂൺ ഒന്നിന് തന്നെ ക്ലാസ് തുടങ്ങിയെന്ന് മേൻമ നടിക്കാനും വിളംബരം ചെയ്യാനും വേണ്ടി സംസ്ഥാന സർക്കാർ എടുത്തു ചാടുമ്പോൾ ഇതിലൂടെ പുറന്തള്ളപ്പെടുന്ന ദലിത് - ആദിവാസി - പിന്നാക്ക പ്രദേശങ്ങളിൽ നിന്നുള്ള കുടുംബങ്ങളെയും വിദ്യാർഥികളെയും മാനസിക പിരിമുറുക്കങ്ങളിലേക്കും ആത്മഹത്യയിലേക്കുമാണ് സർക്കാർ തള്ളിവിടുന്നത്.

ദേവികയുടേത് ആത്മഹത്യയല്ല, വ്യവസ്ഥാപിത കൊലപാതകം തന്നെയാണ്. പിന്നാക്ക സമുദായങ്ങളിൽ നിന്നും പിന്നാക്ക പ്രദേശങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളെ പരിഗണിക്കാതെയുള്ള എടുത്തു ചാട്ടങ്ങൾ കേരളത്തിന് സമ്മാനിച്ചിരിക്കുന്നത് ദേവികയെന്ന രക്തസാക്ഷിയെയാണ്.ഇത്തരത്തിലുള്ള സ്ഥാപനവത്കൃത കൊലപാതകങ്ങൾക്ക് കാരണക്കാരെ വിചാരണ ചെയ്യണ്ടതുണ്ട്. പ്രതികൾ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണ്.

ദേവികയുടെ ആത്മഹത്യയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്‌ ഉടൻ രാജി വെക്കണം. സംസ്ഥാനത്തെ മുഴുവൻ ഓൺലൈൻ ക്ലാസുകളും ഉടൻ നിറുത്തി വെക്കണം. മതിയായ സംവിധാനങ്ങൾ ഒരുക്കാതെ ക്ലാസുകൾ തുടങ്ങരുതെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വിദ്യാർഥിനിയുടെ സ്ഥാപനവത്കൃത കൊലപാതകത്തിൽ പ്രതിഷേധിച്ചും എല്ലാ വിദ്യാർത്ഥികൾക്കും മതിയായ സംവിധാനങ്ങൾ ഒരുക്കും വരെ ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടും വിവിധ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മാർച്ച് സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിലേക്ക് നടന്ന പ്രതിഷേധ പ്രകടനം സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തോന്നയ്ക്കൽ ഉദ്ഘാടനം ചെയ്തു.

എറണാകുളം, തൃശൂർ, കൊല്ലം എന്നിവിടങ്ങളിൽ പ്രതിഷേധിച്ച ജില്ലാ നേതാക്കളുൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ഷെഫ്റിൻ, ജില്ലാ ജനറൽ സെക്രട്ടറി ഫാത്തിമാ ജമാൽ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

devika death
Advertisment