Advertisment

തകര്‍ത്തത് 125 വര്‍ഷം പഴക്കമുള്ള റെക്കോഡ്; അരങ്ങേറ്റ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വെയ്ക്ക് ഇത് ചരിത്രനേട്ടം

New Update

publive-image

ലോര്‍ഡ്‌സ്: ന്യൂസീലാന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ അരങ്ങേറ്റ ടെസ്റ്റില്‍ ഇരട്ടസെഞ്ചുറി നേടി. മത്സരത്തില്‍ 347 പന്തുകള്‍ നേരിട്ട കോണ്‍വെ 200 റണ്‍സെടുത്തു. ഇംഗ്ലണ്ട് മണ്ണിലെ അരങ്ങേറ്റത്തില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും ഇതോടെ താരം സ്വന്തമാക്കി.

കെ.എസ് രഞ്ജിത്‌സിങ്ജിയുടെ 125 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് കോണ്‍വെ തകര്‍ത്തത്. 1896-ല്‍ ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ടിനായി അരങ്ങേറ്റ മത്സരം കളിച്ച രഞ്ജിത്‌സിങ് 154 റണ്‍സാണ് നേടിയത്.

Advertisment