Advertisment

രാജി വയ്ക്കില്ല, കാലാവധി തീരുന്നത് വരെ തുടരും; ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

Advertisment

പത്തനംതിട്ട: കാലാവധി തീരും വരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും രാജി വയ്ക്കില്ലെന്ന് എ പത്മകുമാര്‍. കാലാവധി തീരുന്ന നവംബർ 14 വരെ സ്ഥാനത്തുണ്ടാകും. താൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറുമെന്നത് ചിലരുടെ ആഗ്രഹമാണ്. അത് നടക്കില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി.

തിരുവാഭരണ ഘോഷയാത്ര അനുഗമിക്കുന്നവരുടെ പട്ടികയുണ്ടാക്കിയത് പന്തളം കൊട്ടാരവും ദേവസ്വം ബോർഡും പൊലീസും ചേർന്നാണ്. ആ പട്ടിക മാറ്റാൻ കഴിയില്ല. സുരക്ഷ മുൻനിർത്തിയാണ് പട്ടിക തയ്യാറാക്കിയതെന്നും പത്മകുമാര്‍ വ്യക്തമാക്കി.

 

Advertisment