Advertisment

വിമാന സര്‍വീസുകളെല്ലാം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കുവൈറ്റ് ഡിജിസിഎ

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഇന്ത്യയടക്കമുള്ള 31 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കുവൈറ്റിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ വിമാന സര്‍വീസുകളെല്ലാം റദ്ദാക്കിയെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് കുവൈറ്റ് ഡിജിസിഎ.

കുവൈറ്റിലേക്ക് വരുന്നതും കുവൈറ്റില്‍ നിന്ന് പോകുന്നതുമായ മറ്റു വിമാനസര്‍വീസുകളെല്ലാം സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡിജിസിഎ ട്വീറ്റ് ചെയ്തു.

ഓഗസ്റ്റ് ഒന്ന് മുതലാണ് കുവൈറ്റില്‍ വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചത്. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സര്‍വീസുകളെല്ലാം നിര്‍ത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു.

ഇത് സര്‍വീസ് പുനരാരംഭിച്ചതിന്റെ ആദ്യദിനം യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. അതേസമയം, ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ നടപടി കുവൈറ്റിലേക്ക് തിരിച്ചുപോകാന്‍ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.

Advertisment