വിശേഷ ദിവസങ്ങൾ വരാനിരിക്കെ ആരാധനാലയങ്ങൾക്ക് മാർ​ഗ നിർ​ദ്ദേശവുമായി പൊലീസ് ; പ്രാർത്ഥനാ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത് ; പൊതു ജനങ്ങളെ ചടങ്ങുകളിൽ പങ്കെടുപ്പിക്കരുത്, പകരം വെബ് കാസ്റ്റിങ് ഒരുക്കണം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, April 5, 2020

തിരുവനന്തപുരം : വിശേഷ ദിവസങ്ങൾ വരാനിരിക്കെ ആരാധനാലയങ്ങൾക്ക് മാർ​ഗ നിർ​ദ്ദേശവുമായി ഡിജിപിയുടെ സർക്കുലർ.

പ്രാർത്ഥനാ ചടങ്ങുകളിൽ അഞ്ച് പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

പൊതു ജനങ്ങളെ ചടങ്ങുകളിൽ പങ്കെടുപ്പിക്കരുത്. പകരം വെബ് കാസ്റ്റിങ് ഒരുക്കണം. ചടങ്ങുകൾ നടത്തുമ്പോൾ ആരാധനാലയങ്ങളുടെ കവാടം അടച്ചിടണമെന്നു  നിർദ്ദേശത്തിൽ പറയുന്നു.

×