Advertisment

പമ്പയിൽ ഇത്തവണ പൊലീസ് ചെക്പോസ്റ്റുകൾ ഉണ്ടാകില്ല ; ശബരിമലയിൽ യുവതികൾ വന്നാൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഡിജിപി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും. യുവതീപ്രവേശ വിധിയിലെ സർക്കാർ നിലപാട് മയപ്പെടുത്തിയ സാഹചര്യത്തിൽ ശാന്തമായ തീർഥാടനമാണു പ്രതീക്ഷിക്കുന്നത്.

Advertisment

publive-image

വിവാദങ്ങളും സംഘർഷങ്ങളും ഒഴിവാക്കാൻ സർക്കാർ സംവിധാനങ്ങൾ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. സന്നിധാനത്ത് ഇത്തവണ വനിതാ പൊലീസിനെ വിന്യസിക്കേണ്ടെന്നു നേരത്തെ തീരുമാനിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങളോ വലിയ സേനാ വിന്യാസമോ ഇല്ല.

ശബരിമലയിൽ ഇത്തവണ യുവതികൾ വന്നാൽ വേണ്ട നടപടി സ്വീകരിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു . ശബരിമല വിധിയിൽ അഡ്വക്കേറ്റ് ജനറലിനോടു നിയമോപദേശം തേടും. സുപ്രീംകോടതി വിധിയിൽ വ്യത്യസ്ത വാദമുഖങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇത്. പമ്പയിൽ ഇത്തവണ പൊലീസ് ചെക്പോസ്റ്റുകൾ ഉണ്ടാകില്ലെന്നും ഡിജിപി അറിയിച്ചു

 

Advertisment