Advertisment

അങ്ങനെ സംഭവിച്ചു പോയി... പല പുതിയ കാര്യങ്ങളും മനസ്സിലാക്കാന്‍ ഇങ്ങനെയൊരു തകര്‍ച്ച കാരണമായി എന്ന് നടന്‍ ജോണ്‍

author-image
ഫിലിം ഡസ്ക്
New Update

മലയാള സിനിമയിലും സീരിയലിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് ധന്യ മേരിവര്‍ഗ്ഗീസ്. ഭര്‍ത്താവ് ജോണും നടനാണ്‌. ഇപ്പോഴിതാ, ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ചും ധന്യ നല്‍കിയ പിന്തുണയെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ജോണ്‍.

Advertisment

publive-image

'അപ്രതീക്ഷിതമായി ജീവിതത്തില്‍ ഒരു തിരിച്ചടി ഉണ്ടായി. അതെല്ലാം നേരിട്ട് മുന്നോട്ടു വരികയാണ്. ഞങ്ങളുടെ ബിസിനസ് 10 വര്‍ഷമായി വിജയകരമായി പോകുകയായിരുന്നു. ഒരു പ്രൊജക്‌ട് 15 നില പൂര്‍ത്തിയായി. എല്ലാം പൂര്‍ണമാകാന്‍ നില്‍ക്കുമ്പോഴാണ് പ്രശ്നം ഉണ്ടായത്.

അങ്ങനെ സംഭവിച്ചു പോയി. പല പുതിയ കാര്യങ്ങളും മനസ്സിലാക്കാന്‍ ഇങ്ങനെയൊരു തകര്‍ച്ച കാരണമായി. എല്ലാവരുടെ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാകും. പല രീതിയിലായിരിക്കും അത് ഓരോരുത്തരേയും ബാധിക്കുക. സാമ്പത്തിക പ്രശ്നമാണ് താരതമ്യേന അതില്‍ ഏറ്റവും ചെറുത്. അതൊക്കെ മറികടന്നു പോകാനുള്ള കരുത്ത് ദൈവകൃപ കൊണ്ട് ലഭിച്ചിട്ടുണ്ട്'' .- ജോണ്‍ ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ പറഞ്ഞു.

dhanya
Advertisment