Advertisment

ധര്‍മജൻ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ആവശ്യം ഇപ്പോഴില്ല; വൈപ്പിനില്‍ മത്സരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ജില്ലയിലുണ്ടെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം

New Update

കൊച്ചി: വൈപ്പിന്‍ നിയമസഭാ മണ്ഡലത്തില്‍ നടന്‍ ധര്‍മജൻ ബോള്‍ഗാട്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി യു.ഡി.എഫ് ജില്ലാ നേതൃത്വം. ചെറുപ്പം മുതല്‍ കെ.എസ്.യു കോണ്‍ഗ്രസ് അനുഭാവിയാണ് ധര്‍മജൻ, എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ആവശ്യം ഇപ്പോഴില്ല.

Advertisment

publive-image

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പരിചയസമ്പത്തും രാഷ്ട്രീയ പരിചയവുമുള്ള നിരവധി മുതിര്‍ന്ന നേതാക്കള്‍ ജില്ലയിലുണ്ട്.അവരെ മറികടന്ന ധർമജന് സീറ്റു നല്‍കില്ല. ഇത്തരത്തില്‍ ഒരു ആലോചനയും നടക്കുന്നില്ലെന്നും യു.ഡി.എഫ് ചെയര്‍മാന്‍ ഡൊമിനിക്ക് പ്രസന്റേഷന്‍ പറഞ്ഞു.

വൈപ്പിന്‍ മണ്ഡലത്തില്‍ നിന്നും ധർമജന്‍ ബോള്‍ഗാട്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് പ്രചരണമുയര്‍ന്നത്. മത്സരിക്കുന്നത് സംബന്ധിച്ച് ഇതുവരെ ആലോചനകള്‍ നടന്നിട്ടില്ലെന്നായിരുന്നു ധർമജന്റെ ആദ്യ പ്രതികരണം.

 

dharmajan bolgatty
Advertisment