Advertisment

പതിനൊന്ന് വർഷം ജോലിയൊന്നും ചെയ്യാതെ മിമിക്രിയുമായി നടന്നു;അതിന്റെ പെൻഷൻ ആണ്ഇപ്പോഴത്തെ ജീവിതം,മനസ്സ് തുറന്ന് ധർമ്മജൻ

author-image
ഫിലിം ഡസ്ക്
New Update

മിമിക്രിയിലൂടെ സിനിമയിലെത്തിയ ധര്‍മജന്‍ ബോള്‍ഗാട്ടി അഭിനേതാവില്‍ നിന്ന് നിര്‍മാതാവിന്റെ കുപ്പായമണിയുകയാണ്. 11വര്‍ഷത്തെ കഷ്ടപ്പാടിന്റെ പെന്‍ഷനാണ് തന്റെ ഇന്നത്തെ ജീവിതമെന്നാണ് ധര്‍മജന്‍ പറയുന്നത്.Image result for dharmajanമനോരമയുമായുള്ള അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമ സ്വപ്നം കാണുന്ന ഒരുപാട് ചെറുപ്പക്കാരുണ്ട്. ഒരുപാട് ആളുകള്‍ ചാന്‍സ് ചോദിച്ച് വരാറുണ്ട്. അവര്‍ക്കൊക്കെ നമ്മളെ കൊണ്ടാവുന്ന കാര്യങ്ങള്‍ ചെയ്തു കൊടുക്കാറുണ്ട്.Image result for dharmajanഞാന്‍ പഠനമൊക്കെ കഴിഞ്ഞ് നിന്നപ്പോള്‍ എനിക്ക് ജോലി കിട്ടിയതാണ്. പക്ഷേ പോയില്ല. എന്റെ കൂടെയുള്ളവരൊക്കെ പണിക്കു പോയി. ശമ്പളം വാങ്ങി. ഞാന്‍ അപ്പോഴും വരുമാനമൊന്നുമില്ലാതെ സീരിയലിന്റെയും മിമിക്രിയുടെയും പിന്നാലെയായിരുന്നു.Image result for dharmajan11 വര്‍ഷത്തോളും അതിന്റെ പിറകെ നടന്നു. അതിന്റെ പെന്‍ഷനാണ് എനിക്ക് ഇപ്പോള്‍ ലഭിക്കുന്നത്. ഇപ്പോഴത്തെ ജീവിതത്തെ അങ്ങനെയാണ് ഞാന്‍ കാണുന്നത്. ധര്‍മജന്‍ പറയുന്നു.Image result for dharmajanഅതോടൊപ്പം തന്നെ നിര്‍മാണത്തിന് പുറമേ സംവിധാനരംഗത്തേക്കും കടക്കുമെന്ന സൂചനയും ധര്‍മജന്‍ അഭിമുഖത്തില്‍ നല്‍കി. പറ്റിയ തിരക്കഥ കൈയ്യിലുണ്ടെന്നും തിരക്കുകള്‍ കഴിഞ്ഞതിന് ശേഷം അതിലേക്ക് കടക്കാമെന്ന് കരുതിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Advertisment