Advertisment

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരികൾ ധർണ്ണ നടത്തി

New Update

publive-image

Advertisment

കോട്ടയം: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയത്ത് ഹെഡ് പോസ്റ്റോഫീസിനു മുൻപിൽ നടത്തിയ ധർണ്ണ സംസ്ഥാന വൈസ്പ്രസിഡന്റും, ജില്ലാ പ്രസിഡന്റുമായ എം.കെ. തോമസ്കട്ടി മുതുപുന്നാക്കൽ ഉദ്ഘാടനം ചെയ്തു.

publive-image

കോട്ടയം ജില്ലയിലെ എല്ലാ യൂണിറ്റ് ഭാരവാഹികളുടെയും ജില്ലാ കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ വ്യാപാരികൾ അതാതു പ്രദേശങ്ങളിലുള്ള പോസ്റ്റോഫീസുകൾ, ഇൻകം ടാക്സ് ഓഫീസുകൾ തുടങ്ങിയ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുമ്പിലും ധർണ്ണ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ, ജില്ലാ വൈസ് പ്രസിഡന്റ് പി.സി.അ ബ്ദുൾ ലത്തീഫ് , ജില്ലാസെക്രട്ടറി, കെ.എ.വറുഗീസ് എന്നിവര്‍ പങ്കെടുത്തു.

kottayam news
Advertisment