Advertisment

ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് ഉഴവൂർ ഫോറോനാ സമതിയുടെയും, അതിരൂപത കർഷക വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ മോനിപ്പള്ളിയില്‍ കർഷക സമരത്തിന് ഐക്യദാർഢ്യ ധർണ്ണ നടത്തി

New Update

publive-image

Advertisment

മോനിപ്പിള്ളി: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് ഉഴവൂർ ഫോറോനാ സമതിയുടെയും, അതിരൂപത കർഷക വിഭാഗത്തിൻ്റെയും നേതൃത്വത്തിൽ മോനിപ്പിള്ളിയിൽ ഐക്യദാർഢ്യ ധർണ്ണ നടത്തി.

ധർണ്ണ ക്നാനായ കത്തോലിക്കാ കോൺഗ്രസു് കോട്ടയം അതിരൂപത പ്രസിഡൻ്റ് തമ്പി എരുമേലിക്കര ഉൽഘാടനം ചെയ്തു. കെസിസി ഫോറോനാ പ്രസിഡൻ്റ് അഡ്വ: ജേക്കബ്ബ് സൈമൺ ആദ്യക്ഷത വഹിച്ചു.

ഫാദർ മൈക്കിൾ നെടുന്തുരുത്തിയിൽ, കർഷക വിഭാഗം രൂപത കൺവീനർ എംസി കുര്യാക്കോസ്, ഫാദർ കുര്യൻ തട്ടാറാട്ടു്, ജോസ് തൊട്ടിയിൽ, സ്റ്റീഫൻ ചെട്ടിക്കത്തോട്ടം, ലിബിൻപാറയിൽ, ന്യൂജൻ്റ് ജോസഫ്, വിസി സിറിയക്ക്, ജെയിസൺ ജേക്കബ്ബ്, ജോയി ചെറിയാൻ, എന്നിവർ പ്രസംഗിച്ചു.

kottayam news
Advertisment