Advertisment

കേന്ദ്ര സർക്കാരിൻറെ തെറ്റായ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് എം പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധര്‍ണ നടത്തി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്:  കേന്ദ്ര സർക്കാരിൻറെ തെറ്റായ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് എം (പി. ജെ ജോസഫ് വിഭാഗം ) പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി. കോവിഡ് എന്ന മഹാമാരിയിൽ നട്ടംതിരിയുന്ന ജനങ്ങളെ കൊള്ളയടിച്ചു പെട്രോൾ ഡീസൽ പാചകവാതകത്തിന് അടക്കം വില വർധിപ്പിച്ചു .

Advertisment

publive-image

ജനങ്ങളെ പിഴിയുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്നും കർഷകരെ ആശങ്കയിലാക്കി നടപ്പിലാക്കുന്ന കർഷക ബിൽ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ധർണ സംഘടിപ്പിച്ചത്

. പാർട്ടി പാലക്കാട് നിയോജകമണ്ഡലം പ്രസിഡൻറ് പ്രജീഷ് പ്ലാക്കൽലിൻറെ നേതൃത്വത്തിൽ നടന്ന ധർണ പാർട്ടി ജില്ലാ ട്രഷറർ എൻ .പി ചാക്കോ ഉദ്ഘാടനം ചെയ്തു .ജില്ലാ ജനറൽസെക്രട്ടറി കെ .ശിവരാജേഷ് , പാർട്ടി ഭാരവാഹികളായ തോമസ് ജേക്കബ് , എം. വി രാമചന്ദ്രൻ നായർ പി കെ മാധവവാര്യർ, എൻ വി. സാബു , പ്രൊഫസർ ടി എം മാത്യു , അഡ്വ:ജയൻ സി തോമസ് , പ്രേമദാസ്, അനീഷ് , കെ സതീഷ് എന്നിവർ പങ്കെടുത്തു പ്രസംഗിച്ചു.

DHARNA4
Advertisment