Advertisment

തോല്‍വിയിലും തലയുയര്‍ത്തി ധവാന്‍; കോലിയെ പിന്തള്ളി റെക്കോര്‍ഡ്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ബ്രിസ്ബേന്‍: ഓസ്‌‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന് അഭിമാനനേട്ടം. ഒരു കലണ്ടര്‍ വര്‍ഷം അന്താരാഷ്‌ട്ര ടി20യില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ധവാന്‍ മത്സരത്തില്‍ മാറി. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ധവാന്‍റെ വെടിക്കെട്ട് ബാറ്റിംഗില്‍ പിന്നിലായത്.

ബ്രിസ്ബേന്‍ ടി20യില്‍ 42 പന്തില്‍ 76 റണ്‍സാണ് ധവാന്‍ നേടിയത്. ഇതോടെ ഈ വര്‍ഷം ധവാന്‍റെ ആകെ റണ്‍സമ്പാദ്യം 646 റണ്‍സായി. കോലി 2016ല്‍ നേടിയ 641 റണ്‍സിന്‍റെ റെക്കോര്‍ഡാണ് ധവാന്‍ പഴങ്കഥയാക്കിയത്. ഈ വര്‍ഷം 576 റണ്‍സുള്ള പാക്കിസ്ഥാന്‍ താരം ഫഖാര്‍ സമാനും 567 റണ്‍സുള്ള ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

ബ്രിസ്ബേന്‍ ടി20യില്‍ ഇന്ത്യ നാല് റണ്‍സിന്‍റെ തോല്‍വിയാണ് വഴങ്ങിയത്. ഓസീസ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 17 ഓവറില്‍ 169 റണ്‍സാണ് എടുക്കാനായത്. മഴമൂലം 17 ഓവറില്‍ 174 റണ്‍സായി വിജയലക്ഷ്യം പുനനിശ്ചയിക്കുകയായിരുന്നു.

Advertisment