Advertisment

ധോണി തിരികെയെത്തി; ഓസീസ്- കിവീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ ഇന്ത്യയുടെ ട്വന്റി 20 ടീമിലേക്ക് തിരികെ വിളിച്ചു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലേക്കാണ് ധോണിയെ തിരികെ വിളിച്ചത്. ഓസീസ്, ന്യൂസിലന്‍ഡ് എന്നിവര്‍ക്കെതിരായ ഏകദിന ടീമിലും ധോണി ഇടം നേടി. എന്നാല്‍ യുവതാരം ഋഷഭ് പന്തിന് ഏകദിന ടീമില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞില്ല. ദിനേശ് കാര്‍ത്തിക്, കെ.എല്‍. രാഹുല്‍ എന്നിവരെ ഏകദിന- ട്വന്റി 20 ടീമില്‍ നിന്ന് പുറത്താക്കുമെന്ന് വാര്‍ത്തയുണ്ടായെങ്കിലും ഇരുവരും സ്ഥാനം നിലനിര്‍ത്തി.

പരിക്ക് കാരണം പുറത്തായിരുന്ന ഹാര്‍ദിക് പാണ്ഡ്യയും കേദാര്‍ ജാദവും ഇരു ടീമിലേക്കും തിരിച്ചെത്തി. മുഹമ്മദ് ഷമിയേയും ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ഏകദിനം കളിക്കുന്ന അതേ ടീം തന്നെ ന്യൂസിലന്‍ഡിലേക്കും യാത്ര ചെയ്യും.

ഇന്ത്യ ടി20 (ന്യൂസിലാണ്ട്): വിരാട് കോലി, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എം. എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കമാര്‍, ഖലീല്‍ അഹമ്മദ്.

 

Advertisment