Advertisment

എല്ലായ്‌പ്പോഴും പറയുന്നതു പോലെ മഹി ഭായി തന്നെയായിരിക്കും എപ്പോഴും എന്റെ ക്യാപ്റ്റൻ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

സമൂഹ മാധ്യമങ്ങളിൽ ട്രൻഡ് ലിസ്റ്റിൽ പ്രധാനം മുൻ ഇന്ത്യൻ നായകൻ ധോണിയുടെ ജൻമദിനമാണ്. മുൻ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിക്കു 39ാം പിറന്നാള്‍ ആശംസകളുടെ പ്രവാഹമാണ്. മുന്‍ ടീമംഗങ്ങള്‍, സഹതാരങ്ങള്‍, സെലിബ്രിറ്റികള്‍ തുടങ്ങി എല്ലാവരും ധോണി ഡേ ആഘോഷിക്കുകയാണ്.

Advertisment

നിലവില്‍ ഒരു വര്‍ഷത്തോളമായി ക്രിക്കറ്റില്‍ നിന്നു മാറി നില്‍ക്കുകയാണെങ്കിലും ധോണിയോടുള്ള ആരാധനയില്‍ ഒരു കുറവുമുണ്ടായിട്ടില്ലെന്ന് അടിവരയിടുകയാണ് സമൂഹമാധ്യമങ്ങളിലെ ആശംസാ സന്ദേശങ്ങള്‍. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ധോണിയ്ക്ക് പിറന്നാൾ ആശംസകൾ കുറിച്ചത് ഇങ്ങനെ; എല്ലായ്‌പ്പോഴും പറയുന്നതു പോലെ മഹി ഭായി തന്നെയായിരിക്കും എപ്പോഴും തന്റെ ക്യാപ്റ്റൻ. ജീവിതത്തിലുടനീളം സന്തോഷവും സ്‌നേഹവും നിറയട്ടെ.

publive-image

തലമുറയില്‍ ഒരിക്കല്‍ മാത്രമേ ഇതുപോലോയൊരു താരം വരികയും രാജ്യം മുഴുവന്‍ ആരാധിക്കുകയും കുടുംബാംഗത്തെപ്പോലെ ചിന്തിക്കുകയും ചെയ്യുകയുള്ളൂ. ശരിക്കും നമ്മുടെ ഒരു കുടുംബാംഗം പോലെ തോന്നും. ഒരു പാട് ആരാധകര്‍ തങ്ങളുടെ ലോകമായി ആരാധിക്കുന്നയാള്‍ക്ക് പിറന്നാള്‍ ആശംസിക്കുന്നുവെന്നാണ് മുൻ ഓപണർ വീരേന്ദ്ര സെവാഗ് ട്വിറ്ററില്‍ കുറിച്ചത്.

എല്ലാവരെയും ആത്മസംയമനവും ക്ഷമയുമെല്ലാം കൊണ്ട് പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നയാള്‍ക്ക് സന്തോഷകമായ ജന്‍മദിനം ആശംസിക്കുന്നുവെന്ന് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഇതിഹാസം വിവിഎസ് ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചു. നല്ലൊരു മനുഷ്യനാവാന്‍ തന്നെ പഠിപ്പിച്ച സുഹൃത്ത്, മോശം സമയങ്ങളില്‍ തനിക്കൊപ്പം നില്‍ക്കുകയും ചെയ്തുവെന്നായിരുന്നു ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ ധോണിയെക്കുറിച്ച് കുറിച്ചത്.

എടുത്ത തീരുമാനങ്ങള്‍ കൊണ്ടു മാത്രമല്ല അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ഇത്രത്തോളം വിജയകരമായി മാറിയത്, മറിച്ച് ടീമിലെ ഓരോ അംഗത്തിലുമര്‍പ്പിച്ച വിശ്വാസം കൊണ്ടു കൂടിയാണ്. അതുകൊണ്ടു വിജയം ശീലമാക്കിയ നമ്മുടെ സ്‌പെഷ്യല്‍ 7ന് ചിയേഴ്‌സ്. നിങ്ങളുടെ എല്ലാ പ്രചോദനങ്ങള്‍ക്കും നന്ദിയെന്ന് അടുത്ത കൂട്ടുകാരനും ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരവുമായ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ.

നേരത്തെ, ധോണിക്കു വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറും ചെന്നെ സൂപ്പർ കിങ്സിൽ ധോണിയുടെ സഹകളിക്കാരനുമായ ഡ്വയ്ന്‍ ബ്രാവോയുടെ സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനമായി ധോണിയെക്കുറിച്ചുള്ള പാട്ട് സംവിധാനം ചെയ്ത് ആലപിച്ച് രം​ഗത്തെത്തിയിരുന്നു. ഹെലികോപ്റ്റർ 7 എന്നാണ് ഈ വീഡിയോ ആൽബത്തിന്റെ പേര്. ധോണിയുടെ കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെല്ലാം കോര്‍ത്തിണക്കിയ വീഡിയോ അദ്ദേഹത്തിന്റെ ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. ‌‌

virat kohli sports news ms dhoni
Advertisment