Advertisment

'ഇനിയൊരു ടി20 ടീമില്‍ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ധോണിയെ കാണാന്‍ സാധിച്ചെന്ന് വരില്ല'

New Update

Advertisment

യുവതാരം ഋഷഭ് പന്തിന് അവസരങ്ങള്‍ നല്‍കാനുള്ള തീരുമാനമാണ് ധോണിക്ക് പുറത്തേക്കുള്ള വഴി തെളിച്ചതെന്നാണ് മുഖ്യമ പരിശീലകന്‍ എംഎസ്കെ പ്രസാദ് പ്രതികരിച്ചത്.

വീന്‍ഡീസിനെതിരായ പരമ്പരയ്ക്ക് പുറമെ ഓസ്ട്രേലിയക്കെതിരായ 17 അംഗ ടീമിലും ധോണിയില്ലെന്നതാണ് ഏവരെയും ഞെട്ടിക്കുന്നത്. ടീം പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തുവന്ന മുന്‍ താരം ആകാശ് ചോപ്രയുടെ പ്രതികരണം ആരാധകരെ സങ്കടത്തിലാഴ്ത്തുന്നു. ഇന്ത്യയുടെ ജഴ്സിയില്‍ ഇനിയൊരു ടി20 മത്സരത്തിന് ധോണിയുണ്ടാകില്ലെന്നായിരുന്നു ചോപ്രയുടെ ട്വീറ്റ്.

ഓസ്ട്രേലിയക്കെതിരായ ടി20 ടീമും പ്രഖ്യാപിച്ചു. 17 അംഗ ടീമിലും ധോണിയില്ല. ഇനിയൊരു ടി20 ടീമില്‍ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ധോണിയെ കാണാാന്‍ സാധിച്ചെന്ന് വരില്ല എന്നായിരുന്നു ട്വീറ്റ്.

Advertisment