Advertisment

ക്യാപ്റ്റന്‍ കൂളിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഞെട്ടി ക്രിക്കറ്റ് ലോകം; ധോണിയുടെ 'സെക്കന്‍ഡ് ഇന്നിംഗ്‌സിന്' ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

New Update

publive-image

Advertisment

റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വിരമിക്കലിനെ സംബന്ധിച്ച് കഴിഞ്ഞ ലോകകപ്പിന് ശേഷം പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ടായിരുന്നെങ്കിലും വിരമിക്കല്‍ പ്രഖ്യാപനം തീര്‍ത്തും അപ്രതീക്ഷിതമായ സമയത്തായിരുന്നു. ഐപിഎല്ലിന് തയ്യാറെടുക്കുന്ന വേളയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായുള്ള പ്രഖ്യാപനം ധോണി നടത്തുമെന്ന് ക്രിക്കറ്റ് പ്രേമികളാരും കരുതിയില്ല.

ധോണിയുടെ 'സെക്കന്‍ഡ് ഇന്നിംഗ്‌സിന്' ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതില്‍ ആരാധകര്‍ മുതല്‍ പ്രമുഖര്‍ വരെ ഉള്‍പ്പെടുന്നു.

ധോണി ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്നും 2011ല്‍ ഒരുമിച്ച് നേടിയ ലോകകപ്പ് വിജയമാണ് തന്റെ ജീവിതത്തിലെ മികച്ച നിമിഷമെന്നും ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറഞ്ഞു.

ധോണി രാജ്യത്തിന് വേണ്ടി ചെയ്തതെല്ലാം എല്ലാരുടെയും ഹൃദയത്തിലുണ്ടാകുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞു. ഒരു യുഗത്തിന്റെ അവസാനമെന്നായിരുന്നു ബിസിസിഐ പ്രസിഡന്റും മുന്‍ ക്യാപ്റ്റനുമായിരുന്ന സൗരവ് ഗാംഗുലി വിശേഷിപ്പിച്ചത്. ധോണിയുടെ നേതൃത്വപാടവം താരതമ്യപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, മോഹന്‍ലാല്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ ധോണിക്ക് ആശംസകള്‍ നേര്‍ന്നു.

Advertisment