Advertisment

ഡ്രൈവിംഗ് സീറ്റിലിരുന്ന് ദുല്‍ഖറിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗം: പുലിവാല് പിടിച്ചത് മുംബൈ പോലീസ്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: ഓടുന്ന വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് മൊബൈല്‍ ഉപയോഗിച്ച ദുല്‍ഖറിനെ ഉപദേശിക്കാനെത്തിയ മുംബൈ പൊലീസിന് അമളി പറ്റി. പുതിയ സിനിമയുടെ ഷൂട്ടിനിടെ ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെയാണ് മുംബൈ പൊലീസ് ഇടപെട്ടത്. അതേസമയം സംഭവത്തില്‍ വിശദീകരണവുമായി ദുല്‍ഖര്‍ എത്തി. publive-image

ട്രക്കിന് മുകളില്‍ കാര്‍ വച്ചുള്ള സിനിമാ ചിത്രീകരിക്കുന്നതിനിടെയാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന് മെസേജ് അയച്ചതെന്ന് ദുല്‍ഖര്‍ വിശദീകരിച്ചു. ദുല്‍ഖര്‍ സ്റ്റിയറിംഗില്‍ തൊടാതെ മെസേജ് അയക്കുന്ന ദൃശ്യങ്ങള്‍ ചിത്രത്തിലെ നായികയായ സോനം കപൂറാണ് ട്വീറ്റ് ചെയ്തത്.

മുംബൈ പൊലീസ് ഇത് ട്വീറ്റ് ചെയ്യുകയും റോഡിലെ മറ്റുള്ളവരുടെ ജീവന്‍ അപകടത്തില്‍പ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ പാടില്ലെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് ദുല്‍ഖര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. കാര്യങ്ങളറിയാതെയാണ് മുംബൈ പൊലീസ് പ്രതികരിച്ചതെന്നും ദുല്‍ഖര്‍ ആരോപിച്ചു.

എന്നാല്‍ കാര്യമറിയാതെയുളള മുംബൈ പൊലീസിന്റെ പോസ്റ്റ് ഇപ്പോള്‍ ട്രോളന്മാര്‍ ആയുധമായിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ഡ്രൈവിങ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന വീഡിയോയില്‍ ഒപ്പമുണ്ടായിരുന്ന ബോളിവുഡ് നടി സോനം കപൂര്‍, 'ഇത് വളരെ വിചിത്രമായി തോന്നുന്നു' എന്ന് പറയുന്നുണ്ട്. ഇതിനെ ഏറ്റുപിടിച്ചാണ് മുംബൈ പൊലീസിന്റെ ട്വീറ്റ്. 'നിങ്ങളോട് ഞങ്ങള്‍ യോജിക്കുന്നു സോനംകപൂര്‍. ഡ്രൈവിങിനിടയില്‍ സാഹസികത പരിശീലിക്കുന്നതും മറ്റുളളവരുടെ ജീവിതം കൂടി അപകടത്തിലാക്കുന്നതും അങ്ങനെയാണ്. തിരശീലയിലായാലും ഇത് ഞങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല' എന്നായിരുന്നു മുംബൈ പൊലീസിന്റെ ട്വീറ്റ്.

Advertisment