Advertisment

തത്വമസി എന്നു പറഞ്ഞാൽ എന്താണ് ? ഉത്തരം തേടി അജുവും ധ്യാനും

author-image
ഫിലിം ഡസ്ക്
New Update

തത്വമസിയുടെ അർത്ഥം തേടി അജു വർഗീസും ധ്യാൻ ശ്രീനിവാസനും.സച്ചിൻ എന്ന പുതിയ സിനിമയുടെ ടീസറിലാണ് രണ്ടുപേരും തത്വമസിയുടെ അർഥം തിരയുന്നത്. ക്രിക്കറ്റും രസകരമായ സംഭവങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന സിനിമയുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്.

Advertisment

Image result for aju dhyan sachin filmധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ ചിരിയുടെ അമിട്ട് പൊട്ടിക്കാന്‍ അജു വര്‍ഗീസും രമേഷ് പിഷാരടിയും ഹരീഷ് കണാരനും രഞ്ജി പണിക്കരുമെല്ലാം ഉണ്ട്. തികച്ചും ഒരു കോമഡി എന്റര്‍ടെയ്നറായിരിക്കും സച്ചിനെന്നാണ് ടീസര്‍ പ്രേക്ഷകരോട് പറയുന്നത്.

Image result for aju dhyan sachin filmസമകാലിക സംഭവങ്ങളെ ആക്ഷേപഹാസ്യത്തോടെ നോക്കിക്കാണുന്ന സംഭാഷണശകലങ്ങളാണ് ടീസറിലുള്ളത്.

Image result for aju dhyan sachin filmഫഹദ് ഫാസിലിനെ നായകനാക്കി മണിരത്നം എന്ന ചിത്രമൊരുക്കിയ സന്തോഷ് നായരാണ് സംവിധാനം. ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂഡ് ആഗ്നസ് സുധീര്‍, ജൂബി നൈനാന്‍ എന്നിവര്‍ ചേര്‍ന്നാണ് സച്ചിന്‍ നിര്‍മിച്ചിരിക്കുന്നത്.

Image result for aju dhyan sachin filmഎസ് എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍, ഗോപി സുന്ദര്‍ എന്നിവരാണ് സംഗീതം. നീല്‍ ഡീ കുഞ്ഞയാണ് ക്യാമറ. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് ചിത്രം തിയറ്ററില്‍ എത്തിക്കുന്നത്.

Advertisment