Advertisment

അച്ഛന്‍ അന്ന് പറഞ്ഞ പല കാര്യങ്ങളും ശരിയായിരുന്നുവെന്ന് ധ്യാന്‍ ശ്രീനിവാസന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

സിനിമാമോഹം പറഞ്ഞപ്പോഴൊക്കെ നിരുത്സാഹപ്പെടുത്തിയ ആളാണ് തന്‍റെ അച്ഛനെന്ന് ധ്യാന്‍ ശ്രീനിവാസന്‍.

Advertisment

publive-image

'നീ ഒരിക്കലും സിനിമയില്‍ വരില്ലെന്നാണ് അച്ഛന്‍ എന്നോട് പറഞ്ഞത്. കാരണം ഞാന്‍ എഞ്ചിനീയറിംഗ് ഡ്രോപ്പൗട്ട് ആയിരുന്നു. എന്‍ജിനീയറിംഗ് കോഴ്‌സ് പാസാവാത്ത ഞാന്‍ എങ്ങനെ സിനിമ പോലെ വിശാലമായ ഒരു മേഖലയില്‍ അതിജീവിക്കും എന്നൊക്കെയാണ് അച്ഛന്‍ അന്ന് ചോദിച്ചത്,

എന്നാല്‍ അച്ഛന്‍ അന്ന് പറഞ്ഞ പല കാര്യങ്ങളും ശരിയായിരുന്നുവെന്ന് ലവ് ആക്ഷന്‍ ഡ്രാമയുടെ സംവിധായകനായപ്പോള്‍ മനസിലായെന്നും ധ്യാന്‍. 'അച്ഛന്‍റെ സമീപനം ഒരര്‍ഥത്തില്‍ ഗുണമാണ് ഉണ്ടാക്കിയത്. അച്ഛന്‍ നിരുത്സാഹപ്പെടുത്തിയിട്ടും സിനിമ എന്ന ആഗ്രഹം വിടാതെ അവിടെത്തന്നെ കിടന്നു.

പുള്ളി പണ്ട് പറഞ്ഞ ഒരുപാട് ബുദ്ധിമുട്ടുകള്‍ ലവ് ആക്ഷന്‍ ഡ്രാമ ചെയ്തപ്പോള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. ആ ബുദ്ധിമുട്ടുകളൊക്കെ അറിയുന്നതുകൊണ്ടാവണം ഞങ്ങള്‍ സിനിമയിലേക്ക് എത്തുന്നത് അച്ഛന് വലിയ താല്‍പര്യമില്ലായിരുന്നതെന്നു താരം പറയുന്നു.

Advertisment