Advertisment

പൊലീസിന്റെ 'ഡയല്‍ 100' മാറുന്നു; പുതിയ നമ്പർ 112

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: പൊലീസിന്റെ അടിയന്തര സഹായങ്ങള്‍ ലഭിക്കാന്‍ വിളിക്കുന്ന 100 എന്ന നമ്പര്‍ മാറുന്നു. 112 എന്നുള്ളതാണ് പുതിയ നമ്പര്‍. രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. പൊലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് എന്നീ സേവനങ്ങള്‍ക്കെല്ലാം ഇനി 112 ലേക്ക് വിളിച്ചാല്‍ മതി. 100ല്‍ വിളിക്കുമ്പോള്‍ ഓരോ ജില്ലകളിലേയും കണ്‍ട്രോള്‍ റൂമിലേക്കാണ് വിളിപോകുന്നത്.

ഈ മാസം 19 മുതല്‍ എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കാവും വിളിയെത്തുക. ഒരേ സമയം 50 കോളുകള്‍ വരെ സ്വീകരിക്കാനുള്ള സംവിധാനവും പൊലീസുകാരും ഇവിടെയുണ്ടാകും. ജി.പി.എസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമിലിരുന്ന് മനസിലാക്കാം.

റെയ്ഞ്ച് ഇല്ലാത്ത സ്ഥലത്താണെങ്കില്‍ വയര്‍ലെസ് വഴി സന്ദേശമെത്തും. സംസ്ഥാനത്ത് 750 കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ പുതിയ സംവിധാനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍ ഫണ്ടുപയോഗിച്ചുള്ള കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം സംവിധാനം സി-ഡാക്കാണ് സ്ഥാപിച്ചത്.

Advertisment