Advertisment

ജനക്കൂട്ടം പെറുക്കിയെടുത്ത കല്ലുകള്‍ക്കെല്ലാം വജ്രങ്ങളുടെ രൂപം; ഈ ഗ്രാമത്തിലെ ജനം പെറുക്കിക്കൂട്ടുന്നത് വജ്രക്കല്ലുകളോ?

New Update

നാഗാലാൻഡിലെ മോൺ ജില്ലയിലെ വാഞ്ചിങ് എന്ന ഗ്രാമത്തിൽ വജ്രങ്ങൾക്ക് സമാനമായ കല്ലുകളുടെ വൻശേഖരം. ഇതറിഞ്ഞെത്തിയ ജനക്കൂട്ടം കല്ലുകൾ വാരിക്കൂട്ടി. ഇതിന് പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ അധികൃതർ രംഗത്തെത്തി.

Advertisment

publive-image

ജനം കൂട്ടമായി എത്തി വജ്രത്തിന് സമാനമായ കല്ലുകൾ പെറുക്കിയെടുക്കുന്നതും സ്ഥലം കുഴിച്ച് നോക്കുന്നതുമായ വിഡിയോകൾ പുറത്തുവന്നതോടെയാണ് അധികൃതർ ഇക്കാര്യം അറിയുന്നത്. ഇതോടെ കൂടുതൽ ആളുകൾ സ്ഥലത്ത് എത്തുന്നത് തടഞ്ഞിട്ടുണ്ട്

സംഭവത്തെ കുറിച്ച് പഠിക്കാൻ നാഗാലാന്‍ഡ് ജിയോളജി വിഭാഗവും ഖനന വിഭാഗവും ഉടൻ സ്ഥലത്ത് എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിളക്കമുള്ള കല്ലുകൾ വജ്രം തന്നെയാണോ മറ്റ് എന്തെങ്കിലും ലോഹമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

diamond village
Advertisment